സഹകരണ സംഘം ജോ *രജിസ്ട്രാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു

* സര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കണം : സി.ഇ.ഒ മലപ്പുറം : സഹകരണ ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തനത്തിലും ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി തടയപ്പെടുന്ന നടപടിക്കെതിരെയും കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു.സാമുഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക,ലീവ് സറണ്ടര്‍ ഉത്തരവില്‍ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കുക,ഡി.എ. കുടിശ്ശിക അനുവദിക്കുക,പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക,ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക,ജീവനക്കാരുടെ പ്രമോഷന്‍ തടയുന്ന ചട്ടം ഭേദഗതി ചെയ്യുക,റിസ്ക്ക് ഫണ്ട് ആനുകൂല്യം യഥാസമയം അനുവദിക്കുക,,കാര്‍ഷിക വായ്പ സബ്സിഡി കുടിശ്ശിക അനുവദിക്കുക,,സഹകരണ റിസ്ക്ക് ഫണ്ട് വര്‍ദ്ധനവ് പുന:പരിശോധിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ സി.ഇ.ഒ നല്‍കിയ അവകാശ പത്രികയില്‍ സമര്‍പ്പിച്ചു. ഭാരവാഹികളായ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് ജന സെക്രട്ടറി അനീസ് കൂരിയാടന്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍,നൗഷാദ് പുളിക്കല്‍, ടി.യു. ഉമ്മര്‍,അസീസ് വെട്ടിക്കാട്ടിരി,ഹുസൈന്‍ ഊരകം,ഫസലു റഹിമാന്‍ പൊന്‍മുണ്ടം, ജുമൈലത്ത് കാവനൂര്‍,സാലിഹ് മാടമ്പി,ജബാര്‍ പള്ളിക്കല്‍ഉസ്മാന്‍ തെക്കത്ത്,ടി.പി.ഇബ്രാഹീം കുറ്റിപ്പുറം,വി.അബ്ദുറഹിമാന്‍ കാരപ്പുറം പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇