പടിക്കൽ പരപ്പുലാക്കൽ കുഴിമ്പാട്ടുപാടം റോഡ് പ്രശ്നം തീർക്കാൻകലക്ടർ സ്ഥലം സന്ദർശിച്ചു

പടിക്കൽ പരപ്പുലാക്കൽ കുഴിമ്പാട്ടുപാടം റോഡ് പ്രശ്നം തീർക്കാൻകലക്ടർ സ്ഥലം സന്ദർശിച്ചു.മൂന്നിയൂർ:ദേശീയ പാത വികസനത്തോടെ സഞ്ചാര യോഗ്യം നഷ്ടപെട്ട മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് പരപ്പുലാക്കൽ കുഴിമ്പാട്ടു പാടം റോഡുമായി ബന്ധപ്പെട്ടു ഒരു വർഷത്തോളമായി നില നിൽക്കുന്ന പ്രശ്ന പരിഹാരത്തിന് മലപ്പുറം ജില്ലാ കളക്ടർ ആർ. വിനോദ് സ്ഥലം സന്ദർശിച്ചു.പരപ്പുലാക്കൽ – കുഴമ്പാട്ടു പാടം റോഡ് അടച്ച് കൊണ്ട് സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിനെതിരെയാണ് നാട്ടുകാർ രംഗത്തുള്ളത്. ഇവിടെയുള്ള പ്രദേശത്തുകാർക്ക് പുറത്തേക്ക് പോവാനുള്ള ഏക വഴി അടച്ച് കൊണ്ടാണ് ദേശീയ പാത അതോറിറ്റി സർവ്വീസ് റോഡ് നിർമ്മിക്കുന്നത് . ഏഴ് മീറ്റർ ഉയരത്തിൽ മണ്ണിട്ട് നികത്തിയാണ് സർവ്വീസ് റോഡ് നിർമ്മാണം . ഇതിനായി കൂറ്റൻ പാർശ്വഭിത്തി നേരത്തെ നിർമ്മിച്ചിരുന്നു. നാട്ടുകാരുടെയും പ്രദേശവാസികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് നിർമ്മാണം നിർത്തി വെച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് ദിവസം മുമ്പ് ലോറിയിൽ മണ്ണെത്തിച്ച് ഇവിടം നികത്താനുള്ള പ്രവർത്തി ആരംഭിക്കാനിരുന്ന കരാറുകാരുടെ നടപടിയാണ് നാട്ടുകാർ തടയപ്പെട്ടത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പ്രവർത്തി നിർത്തി വെക്കാൻ അന്നത്തെ കലക്ടർ നിർദേശം നൽകുകയായിരുന്നു.തുടർന്ന് പുതിയ കലക്ടർ ചാർജ്ജെടുത്ത ഉടനെ പ്രദേശവാസികളും നാട്ടുകാരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് കളക്ട്രേറ്റ് പടിക്കൽ യർണ നടത്തുകയും എം.എൽ. എ. ഹമീദ് മാസ്റ്ററുടെ നേത്രത്വത്തിൽ കളക്ടറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെയും അടിസ്ഥാനത്തിലാണ് ഇന്ന് കളക്ടർ ഇവിടെ സന്ദർശിച്ചത്. ജില്ലാ കളക്ടർക്ക് പുറമെ അബ്ദുൽ ഹമീദ് മാസ്റ്റർ MLA ,.സബ് കളക്ടർ അരുൺ കുമാർ,സ്, KNRC അധികാരികൾ, N H ലൈസൺ ഓഫീസർ അഷ്റഫ്, എഞ്ചിനീയർ രാജ്കുമാർ , മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി, വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, മെമ്പർ സൽമാ നിയാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എ. ഖാദർ, അഡ്വ: സി.പി. മുസ്ഥഫ, സലാം പടിക്കൽ , മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായി. സ്ഥലം സന്ദർശിച്ച് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒരു കാരണവശാലും വഴി അടച്ച് നിർമ്മാണം നടക്കില്ലെന്നും കാൻസർ, ഡയാലിസിസ് രോഗികളടക്കമുള്ള പ്രദേശത്തുകാരുടെ ആശ്രയമായ റോഡ് തടസ്സ പ്പെടുകയില്ലെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി. മൂന്നിയൂർ പഞ്ചായത്തിലെ 20, 22 വാർഡുകളിലെ എസ്.സി. കുടുംബങ്ങളടക്ക മുള്ള വരാണ് ഇവിടെ പ്രയാസപ്പെടുന്നത്.തടസ്സപ്പെട്ട് കിടക്കുന്ന റോഡിന് പകരമായി അനുയോജ്യമായ ഒരു പോംവഴി കണ്ടെത്തുമെന്നും കളക്ടർ ഉറപ്പ് നൽകി.അഷ്റഫ് കളത്തിങ്ങൽ പാറ..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇