ക്ലബ്ബ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു







.ചെട്ടിയാൻകിണർ ഹൈസ്കൂളിൽ വിവിധ പഠനക്ലബ്ബുകളുടെ ഉദ്ഘാടനവും വായന മാസാചരണത്തിന്റെ ഭാഗമായുള്ള വായനയുടെ ലോകത്തേക്ക് പ്രഭാഷണവും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രജീഷ് കുമാർ പി. നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷം സ്കൂൾ ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാർഥികളുടെ കലാപരിപാടി അവതരണവും നടന്നു.എസ്.എം.സി. ചെയർമാൻ എൻ.എം. അബ്ദുൽ മജീദ്,ഹെഡ്മാസ്റ്റർ പ്രസാദ് പി., പി.ടി.എ. പ്രസിഡന്റ് എം.സി. അബ്ദുൽ മാലിക്, എസ്ആർ.ജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട്, കവിത കെ., മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇