പെരുന്നാൾ മധുരം വിളമ്പി ചെമ്മലശ്ശേരി പ്രവാസി സഖാക്കൾ കൂട്ടായ്മ

ചെമ്മലശ്ശേരി: പ്രവാസ ലോകത്താണെങ്കിലും നാടിൻ്റെ വിശേഷങ്ങളിൽ കൂടെയുണ്ട് ചെമ്മലശ്ശേരിയിലെ പ്രവാസി സുഹൃത്തുക്കൾ. ചെറിയ പെരുന്നാൾ ദിനത്തിൽ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് പായസ വിതരണം നടത്തിയാണ് ചെമ്മലശ്ശേരി പ്രവാസി സഖാക്കൾ കൂട്ടായ്മ ഇത്തവണയും നാടിൻ്റെ ആഘോഷത്തിൽ പങ്കുചേർന്നത്. ടി.പി ജയൻ, ദാസൻ വിജേഷ് ,പുഷ്പരാജൻ, ജൈനിവാസൻ, അനൂപ് അടക്കമുള്ളവർ വിതരണത്തിന് നേതൃത്വം നൽകിയത്മത സൗഹാർദ്ദം നിറഞ്ഞ ആഘോഷങ്ങളുടെ നേർക്കാഴ്ച്ചയായി.പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 1300 ലധികം വീടുകളിൽ സിപിഐഎം നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇