ഗോൾഡ് ആന്റ് മർച്ചന്റ് സമ്മേളനം അലങ്കോലപ്പെടുത്തിയതിൽ ചെമ്മാട് യൂണിറ്റ് പ്രതിഷേധിച്ചു

.തിരൂരങ്ങാടി:എറണാകുളം സ്വർണ്ണഭവനിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ നടക്കുമ്പോൾ പുറത്ത് നിന്ന് ചിലർ ഹാളിലേക്ക് അതിക്രമിച്ച് കയറി സമ്മേളനം അലങ്കോലപ്പെടുത്തുകയും സംസ്ഥാന പ്രസിഡന്റ് ഭീമ ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ അസഭ്യം പറയുകയും, കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത നടപടിയിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെമ്മാട് യൂനിറ്റ് ശക്തമായി പ്രധിഷേധിച്ചു. പ്രതികളെ നിയമത്തിന്റെ മുന്നിൽകൊണ്ടുവരണമെന്നും സുരക്ഷിതത്വ കാരണങ്ങളാൽ പോലീസ് സീൽ ചെയ്ത ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എച്ച്.ഇസ്മായിൽ ഉൽഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം ആധാർ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു .യൂനിറ്റ് ഭാരവാഹികളായ സന്തോഷ് റാസി,അഷ്റഫ് അൽ മജാൽ ,നൗഷാദ് നൗഫൽ ,ശോഭ ഹരിദാസ്, എ.കെ. സി.ജുനൈദ്,തൂബ സിദ്ധീഖ്,സഫ | നാസർ,മാട്ടിൽ ഫക്രുദ്ദീൻ എന്നിവർ സംബന്ധിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇