fbpx

കേന്ദ്ര കുടിയേറ്റ നിയമം 2021 പ്രവാസി ലീഗ് ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചു.

തിരൂരങ്ങാടി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2021 ലെ കുടിയേറ്റ നിയമത്തിന്റെ കരടിൽ ആവശ്യമായ ഭേദഗതികൾ പ്രവാസി ലീഗ് സമർപ്പിച്ചു.. നിലവിൽ 1983ലാണ് കുടിയേറ്റ നിയമം അംഗീകരിച്ചത്. അതിനു ശേഷം നിയമത്തിൽ ചില ദേഭഗതികൾ വന്നുവെങ്കിലും ഇപ്പോൾ സമ്പൂർണ കുടിയേറ്റ ബില്ലിനാണ് കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കുന്നത്.
പ്രവാസിലീഗ് സംസ്ഥാന കമ്മറ്റിക്കുവേണ്ടി പ്രസിഡണ്ട് ഹനീഫ മൂന്നിയൂരാണ് ആവശ്യമായ ഭേദഗതികളും പുതിയ നിർദ്ദേശങ്ങളും സമർപ്പിച്ചത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി പോകുന്നവരിൽ ഭൂരിഭാഗവും അസംഘടിത തൊഴിലാളികളാണ്. ഇപ്പോൾ കൂടുതൽ ഗാർഹിക തൊഴിലാളികളും തൊഴിൽ തേടി പോകുന്നുണ്ട്. അവർക്ക് ഭരണഘടനാപരമായും നിയമപരമായും ഉള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിൽ ആവശ്യമായ ഭേദഗതികൾ വേണമെന്ന് പ്രവാസി ലീഗ് നിർദ്ദേശിച്ചു. ട്രാവൽ , തൊഴിൽ മേഖലയിലടക്കം ചൂഷണത്തിന് വിധേയമാകുന്നവർക്ക് സംരക്ഷണം നൽകുന്നതിന് ബില്ലിൽ കാര്യമായ വ്യവസ്ഥയില്ല.
അപ്രതീക്ഷിത ദുരന്തങ്ങൾ അടക്കം സംഭവിക്കുമ്പോൾ ഇരകൾക്കാവശ്യമായ സുരക്ഷയും സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന വ്യവസ്ഥകൾ ഉണ്ടാകണം. പ്രവാസികളുടെ ക്ഷേമ മടക്കമുള്ള കാര്യങ്ങൾ ഇന്ന് വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലാണ്. അവ ഏകീകരിച്ചു ഒരു പ്രവാസി മന്ത്രാലയം രൂപീകരിക്കണം പ്രവാസി വിഷയങ്ങൾ തൊഴിൽ, പുനരധിവാസം എന്നിവ സംസ്ഥാനങ്ങളുടെ ഭാഗമായാണ് നിലനിൽകുന്നത് ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഏകീകരണ മുണ്ടാകണം.
പ്രവാസികളുടെ പ്രതീക്ഷയാണ് ഈ നിയമം. അത് കുറ്റമറ്റതും പ്രവാസികൾക്ക് ഗുണകരമാവുകയും ചെയ്യണം. അതിനാൽ കരട്ബില്ലിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനുള്ള സമയ പരിധി നീട്ടണമെന്നും കൂടുതൽ ചർച്ചക്ക് വിധേയമാക്കണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്
ഒരു സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കാപ്പിൽ മുഹമ്മത് പാഷ, കെ.സി. അഹമ്മത്,ജലീൽ വലിയകത്ത് , പി.എം.കെ. കാഞ്ഞിയൂർ, കെ.വി.മുസ്തഫ, സലാം വളാഞ്ചരി , ഉമയനല്ലൂർ ശിഹാബുദ്ദീൻ, കലാപ്രേമി ബഷീർ ബാബു, കെ.കെ. അലി,എൻ പി.ഷംസുദ്ധീൻ പങ്കെടുത്തു.