fbpx

കേരള സാഹിത്യ അക്കാദമി യുടെ പുസ്തക ശേഖരത്തിൽ ഇനി ദുബായ് ഭരണാധികാരിയുടെ പുസ്തകവും.

യു.എ.ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈന്നസ് ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽമക്ത്തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ യിലേ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ നേതൃത്വത്തിൽ
കേരള സാഹിത്യ അക്കാദമിയുടെ പുസ്തക ശേഖരത്തിലേക്ക് ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ “MY STORY”(50 Years Achievements) എന്ന പുസ്തകം ബഹു:കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖൻ മാഷ്ക്ക് സാഹിത്യ അക്കാദമി ഹാളിൽ വെച്ച് കൈമാറി.ചാലക്കുടി MLA റ്റി.ജെ സനീഷ് കുമാർ ജോസഫ് ആശംസകൾ അർപ്പിച്ചു. UAE ഇലെ ടീം ടോളറൻസ് ഇന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഹസൻ വടക്കേക്കാട്, രഞ്ജിത്ത് ചന്ദ്രൻ,നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, വി. മുഹമ്മദ്‌ ഗൈസ്, നജീബ് പട്ടിക്കര , KV യൂസഫലി, KK ഷാജഹാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.