ചാലിയാര്‍ പുഴയില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ആനങ്ങാടി ബീച്ചില്‍ കണ്ടെത്തി*

*⚫ചാലിയാര്‍ പുഴയില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ആനങ്ങാടി ബീച്ചില്‍ കണ്ടെത്തി* *കോഴിക്കോട്:* ചാലിയം മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചാലിയം സ്വദേശിയായ മല്‍സ്യത്തൊഴിലാളി *തൈക്കടപ്പുറം ഉസ്മാന്‍ കോയ* (56)യുടെ മൃതദേഹം കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളും കടുക്ക തൊഴിലാളികളും ഫയര്‍ഫോഴ്‌സും പോലിസും ട്രോമ കെയര്‍ വളണ്ടിയര്‍മാരും സ്‌കൂബ ടീമും സംയുക്തമായി ചാലിയാറിലും കടലിലുമായി തിരച്ചില്‍ നടത്തിവരുന്നതിനിടെ ആനങ്ങാടി നാലു സെന്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കരക്കടിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം കരയിലേക്ക് മാറ്റി. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഞായറാഴ്ച രാത്രി 12.30ഓടെയാണ് ഉസ്മാന്‍ കോയയെ കാണാതായത്.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇