*മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരം മുഹമ്മദ് മുനവ്വറിന്

*പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്കാരം ചെട്ടിയാൻകിണർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് മുനവ്വറിന്. മരച്ചീനി, ചേന, ചേമ്പ്, വാഴ, കുരുമുളക്, മഞ്ഞൾ ഉൾപ്പെടെ വിവിധ തരം വിളകൾ മുനവ്വർ സ്വന്തം വീട്ടു പറമ്പിൽ നട്ടുവളർത്തുന്നുണ്ട്. ഇവയുടെ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് മുനവ്വർ തന്നെയാണ്. പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ വെച്ച് നടന്ന പരിപാടിയിൽ മെമന്റോ, പൊന്നാട, ഫലവൃക്ഷ്യതൈകൾ എന്നീ ഉപഹാരങ്ങൾ ലഭിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇