വാർഷികാഘോഷംസംഘടിപ്പിച്ചു

** ഒഴൂർ കൈരളി ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷവും നിർധന രോഗികൾക്കുള്ള ധനസഹായ വിതരണവും മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിനായി വ്യക്തികളും സംഘടനകളും സംഭാവന ചെയ്ത രോഗീപരിചരണ ഉപകരണങ്ങൾ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട് ഏറ്റുവാങ്ങി. പ്രമീള മാമ്പറ്റയിൽ, സവിത. എ, കോഴിശ്ശേരി നാരായണൻകുട്ടി, കെ.ടി.എസ്. ബാബു, വി. ഹംസഹാജി, എ.ഷംസുദ്ദീൻ, ഒ.ചന്ദ്രൻ , കെ.പി.ഗോവിന്ദൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആധ്യക്ഷം വഹിച്ച യോഗത്തിൽ സി.ശശികുമാർ സ്വാഗതവും എം.വിശ്വനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അവതരിപ്പിച്ച കലാപരിപാടികളും നടന്നു.വൃക്കരോഗ നിർണ്ണയ ക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയവയും അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.കെ. ഗോവിന്ദൻകുട്ടി, കെ.എസ്.കരീം, പി.പി. മണി, പി.രവീന്ദ്രൻ, ടി. കെ.രതീഷ്, കെ. ഗോവിന്ദൻകുട്ടി, കെ. പി.ഷാജി,കെ. ചന്ദ്രൻ , എം.കെ.വാസു, ആർ.കെ.രാമനാഥൻ , എം.ശ്രീധരൻ , ദേവദാസൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇




