മൂന്നിയൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ കീഴടങ്ങി

മൂന്നിയൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ കീഴടങ്ങി. പ്രതി റിമാന്റിൽ .മൂന്നിയൂർ: മൂന്നിയൂർ പാറാക്കാവിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ കീഴടങ്ങി. ആർ. എസ്. എസ്. പ്രവർത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പാറാക്കാവ് സ്വദേശി ജയനാണ് ഒളിവിൽ കഴിയുന്നതിനിടെ പരപ്പനങ്ങാടി കോടതിയിൽ കീഴടങ്ങിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുള്ളതായി ആക്ഷേപമുയർന്നിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ മൂന്നിയൂർ പഞ്ചായത്ത് എം.എസ്. എഫ്. കമ്മറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു.പരപ്പനങ്ങാടി കോടതിയിൽ കീഴടങ്ങിയ പ്രതിയെ 15 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
.അഷ്റഫ് കളത്തിങ്ങൽ പാറ