ചേളാരിയിലെ നാല് വയസ്സുകാരിക്ക് നേരെ പീഡനംപ്രതിയെ അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാതലം അന്വേഷിക്കും

.തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ചേളാരി വിളക്കത്തറമാട് നാല് വയസ്സ്കാരി പീഡനത്തിരയായ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. മധ്യ പ്രദേശ് സ്വദേശി മാർബിൾ ജോലിക്കാരനായ ബെണ്ടി എന്ന് വിളിക്കുന്ന രാം മഹേഷ് കുശ് വ ( 36 ) യെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.പ്രതിയുടെ ക്രിമിനൽ പശ്ചാതലം പോലീസ് വിശദമായി അന്വേഷിക്കുമെന്ന് അറസ്റ്റിന് ശേഷം കേസ് അന്വേഷിക്കുന്ന തിരൂരങ്ങാടി എസ്.എച്ച്. ഒ. കെ.ടി. ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടിക്ക് നേരെ പാരിതോ ശികം നൽകി ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ ആക്ട് സെക്ഷൻ 5 എം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ഇത്.മാർബിൾ തൊഴിലാളിയായ പ്രതി ഒരു വർഷമായി കേരളത്തിലെത്തിയിട്ടെന്നാണ് ലാഭിക്കുന്ന വിവരം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരും ഒരേ ആളുടെ കീഴിലെ ജോലിക്കാരുമാണ്. പ്രതി കൂട്ടിയുടെ വീട്ടിൽ ഇടക്ക് വരാറുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയിട്ടുള്ളത്. സംഭവ ദിവസം കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പ്രതി പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് പെപ്സി കൊടുത്തപ്പോൾ മാതാവ് വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിയെ കളിപ്പിക്കാനെന്നും പറഞ്ഞ് പ്രതിയുടെ താമസ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. കുറച്ച് കഴിഞ്ഞ് കുട്ടി കരഞ്ഞ് കൊണ്ട് വരുന്നത് ശ്രദ്ധയിൽ പ്പെട്ട മാതാവ് അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം മാതാവിനോട് പറയുന്നത്. തുടർന്ന് മാതാവ് പോലീസ് കൺട്രോൾ നമ്പറായ 100 ൽ വിളിക്കുകയും തൊട്ടടുത്ത തേഞ്ഞിപ്പലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് പ്രതിയെ തിരൂരങ്ങാടി പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിൽ കുട്ടി പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തുകയും പ്രതിയെ കുട്ടി തിരിച്ചറിയുകയും ചെയ്തതോടെയാണ് പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.പ്രതിയെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് വൈദ്യ പരിശോധന നടത്തി. പ്രതിയെ പരപ്പനങ്ങാടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66