77 -ാമത് സ്വതന്ത്ര്യ ദിനം മൂന്നിയൂരിൽ വിപുലമായി ആഘോഷിച്ചു
മൂന്നിയൂർ: നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റെ കാൽ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം മൂന്നിയൂരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയർത്തിയും തോരണങ്ങൾ തൂക്കിയും ശുചീകരണ സേവന പ്രവർത്തനങ്ങൾ നടത്തിയും മിഠായിയും പായസ മടക്കമുള്ള മധുര പലഹാരങ്ങൾ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്. വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേത്രത്വത്തിലാണ് പരിപാടികൾ നടന്നത് .പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയും ലക്കിസ്റ്റാർ ക്ലബ്ബ് പറക്കടവും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ ക്ലബ്ബ് പരിസരത്ത് ദേശീയ പതാക ഉയർത്തി. പാറക്കടവ് – കളത്തിങ്ങൽ പാറ റോഡിൽ അൽഫീന വളവിൽ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിറർ വികസന സമിതി രക്ഷാധികാരി വി.പി. കുഞ്ഞിമൂസ ഉൽഘാടനം ചെയ്തു. ലക്കി സ്റ്റാർ സഹായ സമിതി നൽകുന്ന കസേരകൾ കാരാടൻ ഫൈസൽ നൽകി ഉൽഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷം വഹിച്ചു.കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതം പറഞ്ഞു.ട്രഷറർ സി.എം. ശരീഫ്, ഭാരവാഹികളായവി.പി. ബാവ, വി.പി. പീച്ചു, ചന്ദ്രൻ, സി.എം. ചെറീദ് , വി.റസാഖ്, സി.എം. മിർഷ, വി.പി. മുസ്ഥഫ,സി.എം. അബൂബക്കർ , കെ.എം. ഹനീഫ, കൊല്ലഞ്ചേരി കോയ, വി.പി.ഫൈസൽ, വി.പി. ഷുക്കൂർ , സി.ഹസ്സൻ, വേലായുധൻ കുട്ടി, സി.അബ്ദുറഹ്മാൻ, നജീബ്. വി സംബന്ധിച്ചു. കെ.ടി. ജാഫർ നന്ദി പറഞ്ഞു.ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം സംഘടിപ്പിച്ചു.മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം. യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വൈവിദ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് മുസ്തഫ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സ്റ്റാർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിദ ടീച്ചർ, അഷ്റഫ് കളത്തിങ്ങൽ പാറ, മാനേജർ പി.വി.പി. അഹമ്മദ് മാസ്റ്റർ, മുജീബ്. കെ.കെ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ പ്രശാന്ത് സ്വാഗതവും ഗിരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. പി.ടി.എ. അംഗങ്ങളായ സഫൂറ, മൈമൂന, ഉമൈബാൻ, സനീഷ് മാസ്റ്റർ, എൻ. അബ്ദു മാസ്റ്റർ, ഹുസൈൻ കുട്ടി കെ.വി,വിനോദ് മാസ്റ്റർ, സുമിന, സിദ്ധീഖ് നേത്രത്വം നൽകി.കളത്തിങ്ങൽ പാറ 143 ാം നമ്പർ അംഗനവാടിയിലും മാൻ സിറ്റി ക്ലബ്ബിലും സ്വാതന്ത്ര്യ ദിന പരിപാടികളിൽ വാർഡ് മെമ്പർ എൻ.എം. റഫീഖ് പതാക ഉയർത്തി. അംഗനവാടി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന റാലിയും നടത്തി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

