മുപ്പതിനാലാമത് മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 5, 6, 7 , 8 തിയ്യതികളിൽ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിൽ വെച്ച് സംഘടിപ്പിക്കും

മുപ്പതിനാലാമത് മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 5, 6, 7 , 8 തിയ്യതികളിൽ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിൽ വെച്ച് നടക്കുകയാണ് ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയ ഐ.ടി.മേളയാണ് ഇവിടെ അരങ്ങേറുന്നത്. 134 ഇനങ്ങളിലായി 5144 ഓളം കുട്ടികൾ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഓരോ ദിവസവും 120 ട്രെയിനിംഗ് ടീച്ചേഴ്സ് ഇൻവിജിലേറ്റർമാരായും സ്കൗട്ട് ,ഗൈഡ് ,JRC ,NSS എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 100 പേർ വളൻ്റിയർമാരായും പ്രവർത്തിക്കും .5 മേളകളും ഒരേ വിദ്യാലയത്തിൽ വച്ച് നടക്കുന്നു എന്നത് ഈ വർഷത്തെ സവിശേഷതയാണ് . ആദ്യദിവസമായ നവംബർ 5 ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും .അന്നത്തെ പ്രധാനമത്സരം ശാസ്ത്ര നാടകമാണ് .എല്ലാ ടീമുകളും 9 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണം .9 .30 ന് ലോട്ട് എടുക്കും .ലോട്ട് എടുക്കുന്ന സമയത്ത് ഹാജരാകാത്ത ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകുന്നതല്ല .4 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ആലത്തിയൂർ ഹൈസ്ക്കൂളിലെ ടീച്ചേഴ്സും വിദ്യാർത്ഥികളുമടങ്ങുന്ന 34 പേർ ചേർന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തോടെ ശാസ്ത്രോൽസവത്തിന് തിരിതെളിയും . രണ്ടാം ദിവസമായ നവംബർ 6 ന് ഹൈസ്ക്കൂൾ വിഭാഗം ശാസ്ത്ര- ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മത്സരങ്ങളും ഹൈസ്ക്കൂൾ ഹയർ സെക്കൻ്റെറി വിഭാഗങ്ങളുടെ ഐ ടി മത്സരങ്ങളും നടക്കും .1436 കുട്ടികൾ പങ്കെടുക്കും മൂന്നാം ദിവസമായ നവംബർ 7 ന് ഹയർ സെക്കൻ്ററി വിഭാഗത്തിൻ്റെ ശാസ്ത്ര- ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മത്സരങ്ങളും ഹൈസ്ക്കൂൾ ഹയർ സെക്കൻ്റെറി വിഭാഗങ്ങളുടെ ഐ ടി മത്സരങ്ങളും നടക്കും .1386 കുട്ടികൾ പങ്കെടുക്കും . നാലാം ദിവസമായ നവംബർ 8 ന് ഹൈസ്ക്കൂൾ , ഹയർ സെക്കൻ്ററി പ്രവർത്തിപരിചയ മേളയുംഹൈസ്ക്കൂൾ ഹയർ സെക്കൻ്റെറി വിഭാഗങ്ങളുടെ ഐ ടി മത്സരങ്ങളും നടക്കും . 2186 കുട്ടികൾ പങ്കെടുക്കും .വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും . വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദീൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഫൈസൽ എടശ്ശേരി, വി.കെ.എം. ഷാഫി, ഡിഡിഇ കെ.പി.രമേശ് കുമാർ, ഇ.ടി. ദിനേശൻ , ടി.എൻ. ഷാജി, സി.സോണിയ, പി.കെ. അബ്ദുൽ ജബ്ബാർ, എ.സി. പ്രവീൺ, പി.കെ. സുകുമാരൻ, കെ.എം.ഹനീഫ, മഹർഷ കളരിക്കൽ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇