സെൽ ബ്രോഡ്കാസ്റ്റിംഗ് പരീക്ഷണം മൊബൈലില്‍ ആ ശബ്ദ ‘സന്ദേശം ‘വന്നു.

തിരൂരങ്ങാടി:കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ പ്രത്യേക ശബ്ദത്തോടെ എമർജൻസി അലെർട്ട്’ സന്ദേശം വന്നു. ഒരു അടിയന്തിര സാഹചര്യത്തെ എങ്ങിനെ ജനങ്ങളിൽ എത്തിക്കാമെന്നതിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് എമർജൻസി അലാറം മൊബൈൽ ഫോണിൽ മുഴങ്ങിയത്.കേന്ദ്ര ടെലികോം വകുപ്പ് നേരത്തെ ഇങ്ങനെ ഒരു സന്ദേശം വരുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചിരുന്നു.പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്.അപകടമുന്നറിയിപ്പുകൾ ഒക്ടോബർ മുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലെർട്ടിങ് പ്രോട്ടോകോൾ പദ്ധതി.മൊബൈൽ ഫോണിനു പുറമെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലെർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകൾ തിരിച്ച് അറിയിപ്പു നൽകാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇