താനുർ മാരത്തോൺ :എറണാകളം ,പത്തനംതിട്ട വയനാട് ജേതാക്കൾ

. : താനൂർ മാരത്തോണിൽപുരുഷ വിഭാഗത്തിൽഎറണാകുളവും വനിതകളിൽ പത്തനംതിട്ടയുംട്രാൻസ്‌ജെന്റർ വിഭാഗത്തിൽവയനാടും ഒന്നാമതെത്തി.പുരുഷ വിഭാഗത്തിൽഎറണാകുളത്തിന്റെ കെനിയൻ താരംഐസക്ക് കെംബോയിഒന്നാമതും എം.പി. നബിൽ സാഹി കോഴിക്കോട് രണ്ടാമതുംതിരുവനന്തപുരത്തിന്റെ ആർ..എസ് . മനോജ് മുന്നാം സ്ഥാനത്തുമെത്തി.വനിതാ വിഭാഗത്തിൽപത്തനംതിട്ടയുടെ റീബ അന്ന ജോർജിനാണ് ഒന്നാം സ്ഥാനം. പാലക്കാടിന്റെ ബി.സുപ്രിയ രണ്ടാമതും . എറണാകുളത്തിന്റെ ടി.പി.ആസാ മുന്നാമതും എത്തി.ട്രാൻസ്‌ജെന്റർ വിഭാഗത്തിൽവയനാടിന്റെ ഷിയക്കാണ് ഒന്നാം സ്ഥാനംകോഴിക്കേടിന്റെ കമീല രണ്ടാമതും മലപ്പുറത്തിന്റെ നേഹ മുന്നാമതുമെത്തി. താനൂരിൽ ചൊവ്വ 4 പുതിയ സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതിന്റെ ഭാഗമാണ് താനുരിൽ മാരത്തോൺ സംഘടിപ്പിച്ചത്ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ സഹകരണത്തോടെക്ലബ്ബ് കോർഡിനേഷൻകമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ . മുച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം പരിസരത്തിൽ നിന്നും തുടങ്ങിയ മാരത്തോൺ വട്ടത്താണി താനാളൂർ, ഒഴൂർ, കുറിവട്ടിശ്ശേരി വഴി താനുർ കാട്ടിലങ്ങാടി ഗവ.ഹയർ സെകൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ അവസാനിച്ചു.വനിതകളും പുരുഷന്മരുംട്രാൻസ്ജെൻറഴ്സും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർമാരത്തോണിൽ പങ്കെടുത്തു.മത്സരം താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് വി.അബ്ദുറസാഖ് ഫ്ലാഗ് ഓഫ് ചെയ്തു.താനുർ പോലിസ് സബ് ഇൻസ്പെക്ടർ സുദിഷ് കുമാർ സന്ദേശം നൽകി.മുജീബ് താനാളൂർ, സതീഷ് കോട്ടക്കൽ, ബിജി മാത്യു, അജിത്ബാൽ, സി.പ്രഭാകരൻ,നാദിർഷ കടായിക്കൽ , എന്നിവർ സംസാരിച്ചു.ഒരോ വിഭാഗത്തിലുംവിജയികളായ ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് അവാർഡ് സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ വെച്ച് മന്ത്രി സമ്മാനിക്കും.ഫോട്ടോ അടിക്കുറിപ്പ്1 )താനുർ മാരത്തോണിൽ ട്രാൻസ്ജെന്റർ വിഭാഗത്തിൽ വിജയികളായവർമെഡലമായി2,താനുർ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ വിജയികളായവർമെഡലമായി3)താനുർ മാരത്തോണിൽ വനിത വിഭാഗത്തിൽ വിജയികളായവർമെഡലമായി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇