താനൂർ സി.എച്ച് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം മന്ത്രി വി.അബ്ദുറഹ്മാനുള്ള താക്കീത് യൂ ഡി എസ് എഫ്

താനൂർ സി.എച്ച് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം മന്ത്രി വി.അബ്ദുറഹ്മാനുള്ള താക്കീത്: യു.ഡി.എസ്.എഫ്തുടർച്ചയായി SFI വിജയിച്ച് പോന്നിരുന്ന താനൂർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞടുപ്പിൽ എട്ടിൽ ഏഴ് ജനറൽ സീറ്റും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എസ്.എഫ് വിജയിച്ചിരിക്കുകയാണ്.താനൂർ മണ്ഡലത്തിലെ എം.എൽ.എയും മന്ത്രിയുമായ വി.അബ്ദുറഹ്മാൻ കോളേജിനോട് കാണിക്കുന്ന അവഗണയുടെ പ്രതിഫലനമാണ് തെരെഞ്ഞെടുപ്പ് വിധി.അധികാരത്തിലെത്തിയിട്ട് എട്ട് വർഷം പിന്നിട്ടിട്ടും കോളേജ് സ്വന്തം കെട്ടിടം നിർമിക്കാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല.പുത്തൻതെരു ഐ.ടി.ഐയുടെ കെട്ടിടത്തിലും പീടിക മുറികളുടെ മുകളിലും കോളേജ് വിദ്യാർത്ഥികൾ വീർപ്പുമുട്ടി പഠിക്കുകയാണ്.രണ്ട് വട്ടം തറക്കല്ലിടൽ ചടങ്ങ് നടത്തിയിട്ടും ഇതുവരേയും പ്രവ്യത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. മന്ത്രിയോടുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് തെരെഞ്ഞടുപ്പിൽ പ്രതിഫലിച്ചത്.തെരെഞടുപ്പ് ഫലം ഉൾക്കൊണ്ട് കോളേജ് ഉടൻ യഥാർത്ഥ്യമാക്കാൻ മന്ത്രി തയ്യാറാവാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എസ്.എഫ് തീരുമാനം.താനൂർ മണ്ഡലം യു.ഡി.എസ്.എഫ് കമ്മിറ്റിയും കോളേജ് വിദ്യാർത്ഥി യൂണിയനും സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ എം.എസ്.എഫ് ജില്ലാ ട്രഷറർ ഹക്കീം തങ്ങൾ താനാളൂർ, സംസ്ഥാന സമിതി അംഗം ഇർഷാദ് കുറുക്കോൾ,കെ.എസ്.യു നിയോജകമണ്ഡലം ഭാരവാഹികളായ പി.ശുബൈബ്, പി. ശബരീഷ്, ഇ. നിഹാൽ, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് തലക്കട്ടൂർ, മുസ്താർ താനൂർ, കോളേജ് യൂണിയൻ ഭാരവാഹികളായ ചെയർപേഴ്സൺ ഇ.എൻ നിദാ യാസ്മീൻ, ജറനൽ സെക്രട്ടറി കെ.കെ ദിൽഷാദ് ഷമീം, മാഗസിൻ എഡിറ്റർ കെ.വിഗ്നേഷ്, ജനറൽ ക്യാപ്റ്റൻ കെ.ശ്രീശാന്ത്, യു.യു.സി പി.ഷമീൽ, വൈസ് ചെയർപേഴ്സൺ ടി.മുസ്തഹസിന തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇