പലസ്തീൻ ജനതയ്ക്ക് താനാളൂരിൻ്റെ ഐക്യദാർഢ്യം

താനാളൂർ: താനാളൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യറാലിയും സദസ്സും ജനബാഹുല്യം കൊണ്ടും വൈവിദ്ധ്യങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, സാംസ്കാരിക-സാമുദായിക സംഘടനകൾ, വനിതാ സംഘടനകൾ, കുടുംബശ്രീ ഹരിത കർമസേനാംഗങ്ങൾ തുടങ്ങി ആയിരത്തോളം പേർ പുത്തൻ തെരുവിൽ നിന്നാരംഭിച്ച റാലിയിൽ അണി നിരന്നു. താനാളൂരിൽ നടന്ന ഐക്യദാർഢ്യസദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സൽമത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം അഡ്വ: രാജേഷ് പുതുക്കാട് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അബ്ദുറസാക്ക് സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി സതീശൻ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇