താനാളൂർ: അരീക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ നിർമിച്ച അഞ്ചാമത് ബൈത്തുറഹ്മ ഉദ്‌ഘാടനത്തിനൊരുങ്ങി. കാലാനുസൃതമായ രൂപത്തിൽ പണിത കാരുണ്യ ഭവനം

അരീക്കാട് മാങ്ങരണ്ടി പറമ്പാട്ട് നൗഷാദിനും കുടുംബത്തിനും ബുധനാഴ്ച്ച മഗ്‌രിബിന് ശേഷം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ സമർപ്പിക്കും. വിവിധങ്ങളായ കാരുണ്യ പ്രവർത്തങ്ങളിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ അരീക്കാട് ചെറിയ പ്രദേശത്ത് മാത്രം അഞ്ചാമത് ബൈത്തുറഹ്മ ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചു എന്ന അഭിമാന മുഹൂർത്തത്തിലാണ്. ചടങ്ങിൽ ബഹു: ഇ ടി മുഹമ്മദ്‌ ബഷീർ എം പി, മലയാളത്തിന്റെ അഭിമാനം പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി കെ എം ഷാഫി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറി ഉസ്മാൻ താമരത്ത്, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എൻ മുത്തുകോയ തങ്ങൾ, താനാളൂർ പഞ്ചായത്ത്‌ മുസ്ലീം ലീഗ് പ്രസിഡന്റ് കെ വി മൊയ്‌തീൻ കുട്ടി എന്നിവർ പങ്കെടുക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇