താനൂർ: താനാളൂരിൽ നബിദിനാഘോഷവേദിയിൽ ഡയാലിസ് രോഗികൾക്ക് ധനസഹായം നൽകുന്ന മാതൃകാ പദ്ധതിക്ക് തുടക്കം കുറിച്ച് താനാളൂർ സെഞ്ചെറി – നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ മാതൃകയായി

താനൂർ: താനാളൂരിൽ നബിദിനാഘോഷവേദിയിൽ ഡയാലിസ് രോഗികൾക്ക് ധനസഹായം നൽകുന്ന മാതൃകാ പദ്ധതിക്ക് തുടക്കം കുറിച്ച് താനാളൂർ സെഞ്ചെറി – നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ മാതൃകയായി.റഹ്മത്ത് നഗർ ബയാനുൽ ഹുദാ മദ്രസ്സ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്രസ്സയുടെ പ്രദേശത്തെ നിർധനരായ നാല് ഡയാലീസ് രോഗികൾക്കുള്ള ധനസഹായം നൽകുവാൻ മഹല്ല് പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങൾക്ക് നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നാസർ കുന്നത്ത് , കൺവീനർ പി.എസ്. സഹദേവൻ, ട്രഷറർ വെള്ളിയത്ത് സെയ്തലവി, ക്ലബ്ബ് സെക്രട്ടറി ഷഫീഖ് വെള്ളിയത്ത് എന്നിവർ ചേർന്ന് കൈമാറി.നബിദിനാഘോഷം കെ.എൻ. മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ലോകത്തിന് നന്മയുടെ സന്ദേശം നൽകിയ മുഹമ്മദ്നബിയുടെ പ്രവാചക സ്മരണ വേദിയിൽ അർഹതപ്പെട്ട രോഗികളെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച നിരവധി ജീവകാരുണ്യ മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന സെഞ്ച്വറി -നന്മ പ്രവർത്തകരെ മുത്തുകോയ തങ്ങൾ അഭിനന്ദിച്ചു. കെ.എൻ.എസ് .തങ്ങൾ അധ്യക്ഷത വഹിച്ചു. സ്വലാഹുദീൻ ഫൈസി വെന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി.കെ.എൻ.സി.തങ്ങൾ, യു. നാസർ , ബിൻയാമിൻ ഹുദവി, തടത്തിൽ സലാം, സി. മുജീബ്, പി.സൽമാൻ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇