*താനാളൂർ സൽമ ടീച്ചർ അന്തരിച്ചു*
താനാളൂർ: സാമൂഹ്യ- സാംസ്‌കാരിക-മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന താനാളൂരിലെ പി. സൽമ ടീച്ചർ(70)നിര്യാതയായി. പിന്നിട്ട കാലയളവിൽ ജനപ്രതിനിധി, അധ്യാപിക, സംഘാടക, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളിൽ എല്ലാം ടീച്ചർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടുതവണ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും, രണ്ടുതവണ താനാളൂർ ഗ്രാമപഞ്ചായത്ത് അംഗമായും, പ്രഥമ ജില്ലാ കൗൺസിൽ അംഗമായും തുടർച്ചയായി 23 വർഷം ജനപ്രതിനിധിയായി പ്രവർത്തിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയായും തുടർച്ചയായി 25 വർഷം പ്രവർത്തിച്ചു. കെ. എൻ.എമ്മിന്റെ വനിതാ വിഭാഗമായ എംജിഎമ്മിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു.കെ.എ.ടി.എഫിന്റെ വനിതാ വിഭാഗം ജില്ലാ ഭാരവാഹിയായും എംഇഎസിന്റെ തിരൂർ താലൂക്ക് വനിതാ വിഭാഗം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട് 1988 ൽ മുസ്ലിംലീഗിന്റെ ആദ്യ വനിതാ സംഘടനയായ വനിതാ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ സെക്രടറിയായിരുന്നു. അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന പ്രീ പ്രൈമറി അഡ്വൈസ് ബോർഡ് അംഗമായും രണ്ടുതവണ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് ആകാശവാണിയിൽ ഗ്രാമശ്രീയിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വനിതാ മാഗസിനുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ജംഇയ്യത്തുൽ ഉലമ ഫത്‌വ ബോർഡ് ചെയർമാനും പുളിക്കൽ കോളേജ് പ്രൊഫസറും ആയിരുന്ന പി കുഞ്ഞഹമ്മദ് മൗലവിയുടെയും പുളിക്കൽ എ. എം. എം.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക സി.ഹലീമ ടീച്ചറുടെയും മകളാണ് സൽമ ടീച്ചർ. റിട്ടയേഡ് അധ്യാപകനായ മുഹമ്മദ് കുട്ടിയാണ് ഭർത്താവ്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ മുജീബ് താനാളൂർ, അധ്യാപികയായ കെ. ബുഷ്റ,ഹോമിയോ മെഡിക്കൽ ഓഫീസർ ആയ ഡോ: കെ.സമീറഎന്നിവർ മക്കളാണ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
