: താനാളൂർ പഞ്ചായത്ത് വനിതാ ലീഗ് ലീഡേർസ് മീറ്റ് കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

കമ്യൂണിസ്റ്റുകാർ യഥാർത്ഥ നയം തുറന്നു കാണിക്കണം : കുറുക്കോളി മൊയ്തീൻ എം.എൽ.എതാനാളൂർ: ഏഴ് പതിറ്റാണ്ട് കാലം തട്ടം തെറിപ്പിക്കാൻ ശ്രമിച്ച സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണം പരാജയപ്പെട്ട ശേഷമാണ് കേരളത്തിൽ ചിലർ തട്ടം തെറിപ്പിക്കാൻ ശ്രമിക്കുന്നതെന്നും, കമ്യൂണിസ്റ്റുകാർ യഥാർത്ഥ നയം ജനങ്ങളോട് തുറന്നു പറയാൻ ധൈര്യം കാണിക്കണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. താനാളൂർ പഞ്ചായത്ത് വനിതാ ലീഗ് സ്റ്റെപ്സ് ലീഡേർസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിത്തുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ കെ.എൻ.മുത്തു കോയ തങ്ങൾ മുഖ്യ അതിഥിയായി.പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ്‌ സാജിദ അധ്യക്ഷയായി.ലീഡേഴ്‌സ് ക്വാളിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി വിപി ഒ അസ്‌കർ മാസ്റ്റർ, കുടുംബിനിയും രാഷ്ട്രീയവും എന്ന വിഷയത്തിൽ മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ്‌ നസ്‌ല ബഷീർ ക്ലാസെടുത്തു.സെക്രട്ടറി ഷബ്‌ന ആഷിക്,ട്രഷറർ ആബിദ ഫൈസൽ, മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറി എം.പി. അഷ്‌റഫ്‌, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.മൊയ്‌ദീൻ കുട്ടി, സെക്രട്ടറി ടി. പി. എം.മുഹ്സിൻ ബാബു, മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയും താനൂർ ബ്ലോക്ക്‌ പ്രസിഡണ്ടുമായ കെ. സൽ‍മത്ത്, ജില്ലാ മെമ്പർ വി. കെ.എം. ഷാഫി,അഡ്വക്കേറ്റ് പി പി റഊഫ് ,സുലൈഖ വിപി, ഉവൈസ് കുണ്ടുങ്ങൾ, ജംഷി തുറുവായിൽ, ഫസീല ഷാജി, നുസ്രത് ബാനു, ജുസൈറ, സബിത,കുഞ്ഞിപ്പ തെയ്യമ്പാടി, ടി.കെ. നസീർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇