*താനാളൂർ തറയിൽ – ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

* താനാളൂർ : താനാളൂർ ഗ്രാമപഞ്ചായത്തിന്റെ 2023 2024 വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് ആറാം വാർഡിൽ കോൺക്രീറ്റ് വർക്ക്‌ നടത്തിയ തറയിൽ – ജുമാമസ്ജിദ് റോഡിന്റെ ഉദ്ഘാടനം താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് നിർവ്വഹിച്ചു. വാർഡ് മെമ്പർ അബ്ദുൾ മജീദ് മംഗലത്ത് അദ്ധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആബിദ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. താനാളൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഇതിനകം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായയത്ത് എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും താമസിയാതെ തന്നെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വളരെ സുപ്രധാനമായ ചുങ്കം – കോട്ടുവാല പീടിക റോഡിന്റെ വികസന കാര്യത്തിൽ നാട്ടുകാർ കാണിക്കുന്ന സഹകരണം ഏറെ പ്രശംസനീയമാണെന്നും ജന പ്രതിനിധികൾ പറഞ്ഞു. വി. മുഹമ്മദ് ഹാജി, ഉബൈദുല്ല താനാളൂർ, ഇബ്രാഹിം കുട്ടി (ബാവ) നാരങ്ങാവിൽ, സി. എൻ മുജീബ് മാസ്റ്റർ, കെ. പോക്കർ ഹാജി, തൊട്ടിയിൽ മുഹമ്മദ്, തോടാ ത്ത് ഹുസൈൻ, എൻ. അഹമ്മദ് ബാപ്പു, പി.അബ്ദുറഹ്മാൻ, യു. അബ്ദുൾ ഗഫൂർ, പി. അബ്ദുസത്താർ, കെ.ഹനീഫ, പി. സഫീർ മാസ്റ്റർ നേതൃത്വം നൽകി.

Comments are closed.