fbpx

22 കുട്ടികൾ12 മേഖലകളിൽ 22 പദ്ധതികൾ പഞ്ചായത്തിന് സമർപ്പിച്ചു.

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ അപൂർവ്വ ദിനമായ 22/ 12 /22 ന്‌ നാടിന്റെ വികസന പ്രവർത്തനത്തിൽ കണ്ണികളായി മാതൃക കാട്ടി. സ്കൂളിലെ 22 കുട്ടികൾ 12 മേഖലകളിലായി തയ്യാറാക്കിയ 22 വികസന പദ്ധതികൾ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ടി.വിജിത്തിന് സമർപ്പിച്ചു. വിദ്യാഭ്യാസം, വയോജനസംരക്ഷണം, യുവജന കാര്യം, പരിസ്ഥിതി, കൃഷി, ഊർജ്ജം , കലാകായികം, ഗതാഗതം ,ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി വികസനം ,ശുചിത്വം, വനിത ശിശു വികസനം തുടങ്ങിയ 12 മേഖലകളിൽ വൈവിധ്യമാർന്ന 22 പദ്ധതികളാണ് കുട്ടികൾ തയ്യാറാക്കി നൽകിയത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് കമ്മ്യൂണിറ്റി കിച്ചൻ വഴി സ്കൂളുകളിൽ എത്തിക്കുക കാർബൺ ന്യൂട്രൽ പഞ്ചായത്തിനായി സൈക്കിൾഹട്ടുകൾ ആരംഭിക്കുക കഴിഞ്ഞവർഷത്തിൽ നടപ്പിലാക്കിയ ക്ലീൻ ഗ്രീൻ പദ്ധതി പുനരാവിഷ്കരിക്കുക തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് കുട്ടികൾ സമർപ്പിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡണ്ട് വിജിത്ത്, വൈസ് പ്രസിഡന്റ്‌ പി മിനി, പഞ്ചായത്ത്‌ സെക്രട്ടറി ആഇശ റഹ്ഫത്ത്, മെമ്പർ മാരായ സുലൈമാൻ, ഉമ്മു ആഇശ, എന്നിവർ കുട്ടികളെ സ്വീകരിച്ചു. പിന്തുണയും വാഗ്ദാനവും നൽകി പരിപാടിക്ക്‌ സ്കൂൾ ലീഡർമാരായ ജബിൻ, നീഹ കൃഷ്ണ, മുഹമ്മദ്‌ നാദി കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസൻ,എം അഖിൽ എം ഇ ദിലീപ് കെഅമ്പിളി, ഷൈജില എന്നിവർ നേതൃത്വം നൽകി.