അധ്യാപക ധർണ്ണ നടത്തി
താനൂർ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക പ്രമോഷൻ ലഭിച്ച ഹെഡ്മാസ്ററർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പള സ്കെയിൽ അനുവദിക്കുക, അന്തർജില്ലാ സ്ഥലംമാറ്റം 30%0 ക്വാട്ട പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 15 ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ നടന്ന അധ്യാപക ധർണ്ണ താനൂർ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു. കെ എസ് ടിഎ താനൂർ, പരപ്പനങ്ങാടി, വേങ്ങര സബ് ജില്ലകളിൽ നിന്നുള്ള അധ്യാപകർ ധർണ്ണയിൽ പങ്കെടുത്തു.കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീർ, സി രതീഷ് , രതീഷ് എസ് ആർ, ഭാവന സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സരിത സ്വാഗതവും, സബ് ജില്ലാ സെക്രട്ടറി സജിത്ത് കെ സി നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് :
ബാപ്പു വടക്കയിൽ+91 93491 88855
