വഴിയോരത്തു ചായ വണ്ടിയുമായി സ്ത്രീകൾ
തിരൂരങ്ങാടി : സ്ത്രീകൾ ചായസൽക്കാരവും രാഷ്ട്രിയ ചർച്ചയുമായി വഴിയോരത്തെ ചായ വണ്ടി ശ്രദ്ധേയമായി. സംസ്ഥാന സമ്മേളന പ്രചാരണാർഥം പുതുമയുള്ള ആവിഷ്കാരം കാഴ്ചവെച്ചത് വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം വനിതാ പ്രവർത്തകരാണ്. ചെമ്മാട് ടൗണിൽ ഒരുക്കിയ ചായ വണ്ടി തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ സി പി സുഹറാബി ഉദ്‌ഘാടനം നിർവഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ സമീന, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഫാതിമ റഹീം, തിരൂരങ്ങാടി നഗരസഭ കൗൺസിലർ വി വി ആയിശുമ്മു, ലുബ്‌ന കൊടിഞ്ഞി, ഹംസ വെന്നിയൂർ, സൈതലവി കാട്ടേരി, റീന സാനു, സലീന പത്തൂർ, സക്കീന, സൈനബ ചുള്ളിപ്പാറ,സഹീദ, ജാസ്മിൻ,അസ്മ, റസിയ തുടങ്ങിയവർ സംബന്ധിച്ചു .
