നികുതി വര്‍ധനവിനെതിരെ മുസ്്‌ലിംലീഗ് പദയാത്ര നടത്തി
തിരൂരങ്ങാടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കും പിടിച്ചു പറിക്കുമെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ശ്രദ്ധേയമായി. കൊടിഞ്ഞി മേഖലയില്‍ നടന്ന പദയാത്ര പാണ്ടിമുറ്റത്ത് നിന്നും ആരംഭിച്ച് ചെറുപാറയില്‍ സമാപിച്ചു. പത്തൂര്‍ മൊയ്തീന്‍ ഹാജി ജാഥാ ക്യാപ്റ്റന്‍ ഊര്‍പ്പായി മുസ്തഫക്ക് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. സി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പത്തൂര്‍ സാഹിബ് ഹാജി, എന്‍.വി മുസ്തഫ, ജാഫര്‍ പനയത്തില്‍, യു.എ റസാഖ്, വി.എന്‍ അലി, നിസാര്‍ കല്ലത്താണി, എം.പി മുഹമ്മദ് ഹസ്സന്‍, ഒടിയില്‍ പീച്ചു, മറ്റത്ത് റഷീദ്, കെ.കെ നാസര്‍, സി ബാപ്പുട്ടി, കുറ്റിയത്ത് അബു പ്രസംഗിച്ചു. പദയാത്രക്ക് നടുത്തൊടി മുസ്തഫ, ഊര്‍പ്പായി സൈതലവി, പി.ടി.എം കുട്ടി, നടുത്തൊടി മുഹമ്മദ് കുട്ടി, അബ്ബാസ് പനയത്തില്‍, സലാഹുദ്ധീന്‍ തേറാമ്പില്‍, സി അഫ്‌സല്‍, മറ്റത്ത് ഉബൈദ്, വാഹിദ് കരുവാട്ടില്‍, ആസിഫ് കൊടക്കാട്, എം.പി അബ്ദുസ്സമദ്, എം.പി റഷീദ്, ഹക്കീം മൂച്ചിക്കല്‍, സലാം പനമ്പിലായി, നരിമടക്കല്‍ നൗഷാദ്, മുഹമ്മദ് നേതൃത്വം നല്‍കി.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇