ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ
കൊച്ചി, ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. കേരളം ഇഷ്ടപ്പെടുന്ന ചായയുടെ തനത് കൂട്ട് കണ്ണൻ ദേവൻ വാഗ്ദാനം ചെയ്യുമ്പോൾ നെസ്ലെ എവരിഡേ അത് കട്ടിയുള്ളതും കൂടുതൽ രുചികരവുമാക്കി മികച്ച ചായ അനുഭവം ഉറപ്പുനൽകുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ചായ ബ്രാൻഡായ കണ്ണൻ ദേവനും ചായയുടെ ഉത്തമ പങ്കാളിയായ നെസ്‌ലെ ഇവരിഡേയും ആദ്യമായാണ് ഇത്തരത്തിൽ ഒന്നിക്കുന്നത്. നെസ്‌ലെ ഇന്ത്യയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കണ്ണൻ ദേവൻ പാക്കേജ്ഡ് ബിവറേജസ്, ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. “വ്യത്യസ്‌തമായ പുത്തൻ രുചിക്ക് പേരുകേട്ട, കണ്ണൻ ദേവൻ മലനിരകളിൽ ഉത്പാദിപ്പിക്കുന്ന ടാറ്റ ടീ കണ്ണൻ ദേവൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടീ ബ്രാൻഡുകളിലൊന്നാണ്. ഈ അതുല്യമായ പങ്കാളിത്തത്തിനായി നെസ്‌ലെ ഇന്ത്യയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രണ്ട് ബ്രാൻഡുകളുടെയും അനുഭവപരിചയവും വൈദഗ്ധ്യവും അടിസ്ഥാനമാക്കി, കേരളത്തിലെ ചായപ്രേമികൾക്ക് മികച്ച ചായകുടി അനുഭവം നൽകുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇