താനൂർ*⚫കടലിൽ നിന്നും ഒരു ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

* കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കൈറാത്ത് എസ്, ഉമറുൽ ഫാറൂഖ് എന്ന വെള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്.വിവരം പൊന്നാനി ഫിഷറീസ് ഓഫീസിൽ വിവരമറിയിക്കുകയും എഡിയുടെ നിർദ്ദേശ പ്രകാരം താനൂർ ഹാർബറിൽ നിന്നുള്ള റെസ്ക്യൂ മറൈൻ എൻഫോയിസ്മെന്റ് പോലീസ് ഉദ്യോഗസ്ഥനായ ശരൺകുമാറിന്റെ നേതൃത്വത്തിൽ താനൂരിലെ സി റസ്ക്യൂ, റൗണ്ട് റെസ്ക്യൂ പ്രവർത്തകർ ബോട്ടിൽ മൃതദേഹം 5മണിയോടെ കരക്കെത്തിക്കുകയായിരുന്നു തുടർന്ന് മൃതദേഹം കോസ്റ്റൽ പോലീസിന് കൈമാറുകയും ചെയ്തു. ഇന്നലെ മുതൽ കാണാതായ പാലക്കാട് കൈപ്പുറം സ്വദേശിനി സുലൈഖ(55)എന്ന സ്ത്രീയുടെ മൃതദേഹം ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇