താനൂർ :താനൂരിൽ നടന്ന മനുഷ്യനിർമ്മിത ബോട്ട് അപകടം കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു, ഇതുവരെ നടപടി ആയില്ല

താനൂർ :താനൂരിൽ നടന്ന മനുഷ്യനിർമ്മിത ബോട്ട് അപകടം കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു, ഇതേവരെ ഇതിന് ഉത്തരവാദികളായ മന്ത്രിമാർ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലന്നും .ഓരോ ദിവസവും കഴിയുംതോറും പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെയും പ്രാദേശിക സിപിഎം നേതാക്കളുടെ പങ്കും പുറത്തുവരികയാണന്നും യു ഡി എഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു,ദുരന്തത്തിൽപ്പെട്ട ബോട്ടിന്‍റെ രൂപമാറ്റം പൊന്നാനി അനധികൃത യാർഡിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നാട്ടുകാർ പൊന്നാനി പോർട്ട് ഓഫീസിൽ രേഖമൂലം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥന്മാർ വന്ന് ബോട്ടിന്‍റെ പണി നിർത്തിവച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കകം ഈ യാർഡിൽ വെച്ചുതന്നെ ബോട്ടിന്റെ പണി ആരംഭിച്ചു. ഇത് ഉന്നത സ്വാധീനം ഉദ്യോഗസ്ഥന്മാരുടെ മുകളിൽ ചെലുത്തിയാണ് നേടിയെടുത്തത്. അന്ന് ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി വി. അബ്ദുറഹിമാന്‍റെ ഓഫീസിൽ നിന്നും മന്ത്രിയുടെ ആവശ്യപ്രകാരം ഉദ്യോഗസ്ഥന്മാർക്ക് സമ്മർദ്ദം ഉണ്ടായിട്ടുണ്ടന്നും22 പേരുടെ മരണത്തിന് ഇടയാക്കിയ ഈ മനുഷ്യനിർമ്മിത ബോട്ട് ദുരന്തം ഇതിന് ഇടവരുത്തിയ കായിക മന്ത്രി വി .അബ്ദുറഹ്മാൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇതിന് ഒത്താശ ചെയ്ത് കൊടുത്ത ബേപ്പൂർ പൊന്നാനി തുറമുഖ ഉദ്യോഗസ്ഥന്മാർ, മാരിടൈം ഉദ്യോഗസ്ഥർ, സിപിഎം പ്രാദേശിക നേതാക്കൾ, എന്നിവരുടെ പങ്ക് കുറ്റമറ്റ രീതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് നാളെ (വ്യാഴം) വൈകുന്നേരം നാലുമണിക്ക് ജില്ലാ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ തിരൂരങ്ങാടി മണ്ഡലത്തിലെയും, താനൂർ മണ്ഡലത്തിലെയും യുഡിഎഫ് പ്രവർത്തകന്മാരുടെ പ്രക്ഷോഭ സംഗമ റാലി നടക്കുകയാണ്. ഈ റാലിയിൽ ടി .എൻ പ്രതാപൻ എം.പി, കെ .എം . ഷാജി ,അബ്ദുറഹ്മാൻ രണ്ടത്താണി, അബ്ദുൽ ഹമീദ് മാസ്റ്റർ, അജയ് മോഹനൻ, അഷറഫ് കോക്കൂർ, ഡി.സി.സി പ്രസിഡണ്ട് ജോയ് തുടങ്ങിയവർ പങ്കെടുക്കുമെന്നും പറഞ്ഞു,വാർത്താ സമ്മേളനത്തിൽകെ .എൻ മുത്തുക്കോയതങ്ങൾ ,എം. പി .അഷ്‌റഫ് ,ഒ.രാജൻ എന്നിവർ പ ബാപ്പു വടക്കേയിൽ ങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കേയിൽ

+91 93491 88855