താനൂർ ഉപജില്ല ശാസ്ത്രോൽസവം 26 ന് താനൂർ എച്ച്.എസ്.എം. സ്കൂളിൽ

താനൂർ: താനൂർ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി.മേള (ശാസ്ത്രോൽസവം ) ഒക്ടോബർ 26, 27 തിയ്യതികളിലായി താനൂർ എച്ച്.എസ്.എം. ഹയർസെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രോൽസവം 26 ന് രാവിലെ പത്ത് മണിക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, സാംസ്ക്കാരിക നായകൻമാർ , ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ശാസ്ത്രോൽസവം 27 ന് സമാപിക്കും. സമാപന സമ്മേളനം 27 ന് വൈകുന്നേരം 4 മണിക്ക് കുറുക്കോളി മൊയ്തീൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ സംബന്ധിക്കും. ഉപജില്ലാ ശാസ്ത്രോൽസവത്തിന് ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ച് നൽകും. ഉപജില്ലയിലെ എൽ.പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള നൂറിലേറെ വിദ്യാലയങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. പരിപാടി നടക്കുന്ന രണ്ട് ദിവസങ്ങളിലും മൽസരാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിനായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്ടേഷൻ 25 ന് രാവിലെ 11 മണിക്ക് താനൂർ എച്ച്.എസ്.എം സ്കൂളിൽ നടക്കും. പത്രസമ്മേളനത്തിൽ താനൂർ നഗരസഭ ചെയർമാൻ പി. പി.ഷംസുദ്ദീൻ , താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.വി.ശ്രീ ജ , സ്കൂൾ പ്രിൻസിപ്പാൾ അബ്ദുറഹിമാൻ, പബ്ലിസിറ്റി വകുപ്പ് കൺവീനർ റസാഖ് തെക്കയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ രജ്ഞിത്ത് എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇