താനൂർ ഉപജില്ലാ ശാസ്ത്രോൽസവം : ദേവധാർ സ്കൂൾ ജേതാക്കൾ

= = = = = = = =- = – = താനൂർ : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താനൂർ എച്ച്. എസ്.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രോൽസവത്തിൽ താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. താനൂർ എച്ച്.എസ്.എം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും . വളവന്നൂർ ബി.വൈ.കെ.ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി ഓവറോർ കിരീടം സ്വന്തമാക്കി.എച്ച്.എസ്.എം. സ്കൂളിൽ നടന്ന സമാപന സമ്മേളനം . ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ . വി.കെ.എം ഷാഫി വിതരണം ചെയ്തു. താനൂർ നഗരസഭ വിസെന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. താനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ കെ.പി. അലി അക്ബർ, നഗരസഭ കൗൺസിലർ എ.കെ സുബൈർ, താനൂർ എ.ഇ. ഒ പി.വി.ശ്രീജ, എച്ച്.എം. ഫോറം കൺവീനർ എൻ.ബി. ബിജു പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എൻ. നസീമ, സ്കൂൾ പ്രിൻസിപ്പൾ അബ്ദുറഹിമാൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. രഞ്ജിത്ത്, പി.ടി.എ പ്രതിനിധി കള്ളിയത്ത് ജലീൽ ബാബു, സംഘാടക സമിതി ഭാരവാഹികളായ വി നാരായണൻ, റസാഖ് തെക്കയിൽ , എം.എ.റഫീഖ്, അനസ് ബാബു, സി.പി. ഷറഫുദ്ദീൻ , കെ.പി. ജലീൽ , എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇