.താനൂർ ഉപജില്ല സ്കൂൾ കലോത്സവം ആരംഭിച്ചു

താനൂർ : മുപ്പത്തിനാലാമത് താനൂർ ഉപജില്ല കേരള സ്ക്കൂൾ കലോൽസവം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് , പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുണ്ടിൽ ഹാജറ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീദേവി പ്രാക്കുന്ന്, വി.കെ.എം ഷാഫി ഒഴൂർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്‌ന പാലേരി , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞേനി മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. മുംതാസ് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട് , താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. മൊയ്തീൻ കുട്ടി എന്ന ബാവു , ഒഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ നൂഹ് കരിങ്കപ്പാറ , ജമീല കെ.കെ , അലവി മുക്കാട്ടിൽ , സലീന .യു ,താനൂർ എ.ഇ. ഒ ശ്രീജ പി.വി , ജനറൽ കൺവീനർ ഹനീഫ തയ്യൻ , ഹൈദ്രോസ് പി.കെ , ബി.പി .സി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ടി. എ പ്രസിഡണ്ട് ടി.പി. മുഈനുദ്ധീൻ , എച്ച്.എം ഫോറം കൺവീനർ എൻ.ബി ബിജു പ്രസാദ് , എ.എസ്.എം .എ .സിക്രട്ടറി ബേബി ഹരിദാസ് , ഒഴൂർ സ്ക്കൂൾ മാനേജർ സി.പി.കുഞ്ഞുട്ടി, റിസപ്ഷൻ കൺവീനർ എം.എ റഫീഫ് , നീന.വി നായർ , കുഞ്ഞായി , റസാഖ് തെക്കയിൽ , സി.എൻ മുജീബ് റഹ് മാൻ പ്രസംഗിച്ചു. പി കെ ഹൈദ്രോസ് മാസ്റ്റർ തയ്യാറാക്കിയ ക്ലാസ്സ് റൂം ഇംഗ്ലീഷ് പുസ്തക പ്രകാശനവും കലോൽസവ ലോഗോ തയ്യാറാക്കിയ അസ് ലം തിരൂരിനെ ആദരിക്കൽ പരിപാടിയും നടന്നു.രാവിലെ 9 മണിക്ക് താനൂർ എ.ഇ.ഒ ശ്രീജ പി.വി. പതാക ഉയർത്തി. നാലു ദിവസം നീണ്ടു നിൽക്കുന്ന മേള പതിനാറിന് സമാപിക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇