താനൂർ താനൂരിലെ നാലു സ്റ്റേഡിയങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

താനൂർതാനൂരിലെ നാലു സ്റ്റേഡിയങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് കാട്ടിലങ്ങാടി സ്റ്റേഡിയം പരിസരത്താണ് ഉദ്ഘാടന ചടങ്ങ്. കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും കാട്ടിലങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം, ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയം, ഫിഷറീസ് ഗവ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം, താനാളൂർ ഇഎംഎസ് സ്റ്റേഡിയം എന്നിവയാണ് നാടിന് സമർപ്പിക്കുന്നത്. 10.5 കോടി കിഫ്ബി ഫണ്ട് വകയിരുത്തി നിർമിച്ചതാണ് താനൂർ കാട്ടിലങ്ങാടി സ്‌റ്റേഡിയം. ഫിഷറീസ് വകുപ്പിന്റെ കീഴിൽ 4.95 കോടി രൂപ ചെലവഴിച്ചാണ് ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയം ആൻഡ് സ്പോർട്‌സ് കോപ്ലക്‌സ് നിർമാണം പൂർത്തിയാക്കിയത്. 2.9 കോടി രൂപ ചെലവഴിച്ചാണ് താനൂർ ഫിഷറീസ് സ്‌കൂൾ സ്‌റ്റേഡിയം. പഞ്ചായത്ത്, എംഎൽഎ, റൂർബൻ മിഷൻ എന്നീ ഫണ്ടുകൾ അടക്കം 80 ലക്ഷം രൂപ ചെലവഴിച്ചാണ് താനാളൂർ ഇഎംഎസ് സ്‌റ്റേഡിയം നിർമാണം പൂർത്തീകരിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇