താനൂർ : താനൂർ റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തങ്ങളുടെ ഭാഗമായി 2020 ൽ താനൂർ എം.എൽ.എ. മന്ത്രി വി. അബ്ദുറഹ്മാന്റെ ആസ്തിവികസന ഫണ്ട് അനുവദിച്ചുള്ള പ്രവൃത്തി നടക്കുയാണ്

താനൂർ : താനൂർ റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തങ്ങളുടെ ഭാഗമായി 2020 ൽ താനൂർ എം.എൽ.എ. മന്ത്രി വി. അബ്ദുറഹ്മാന്റെ ആസ്തിവികസന ഫണ്ട് അനുവദിച്ചുള്ള പ്രവൃത്തി നടക്കുയാണ്. സ്ത്രികൾക്കും ,പുരുഷന്മാർക്കും പ്രത്യേക കാത്തിരിപ്പ് മുറികൾ, ഓഫീസ്, റിസർവ്വേഷൻ കൗണ്ടർ, ക്ലോക്ക്റും, ഇരിപ്പിടങ്ങൾ ഇവ ഉൾപ്പെടുന്ന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ബ്രിട്ടീഷ്കാർ 1861 ൽ മാർച്ച് 12 ന് നിർമ്മിച്ച 162 വർഷം പഴക്കമുള്ള ചരിത്രത്തിന്റെ ഭാഗമായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിട നിർമ്മാണം നടത്തുന്നത്. 2021 ൽ ആണ് നിർമ്മാണ പ്രവർത്തനത്തിന് മന്ത്രി ശിലാസ്ഥാപനം നടത്തിയത്. 2023 ഏപ്രിൽ മാസത്തിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റൽ ആരംഭിച്ചത്. ഇതുവരെയും കെട്ടിത്തിന്റെ തറ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ല. ശുചിമുറികൾ പൊളിച്ചു മാറ്റിയതും , മറ്റു സൗകര്യങ്ങൾ നഷ്ടപ്പെട്ടതും യാത്രികർക്ക് വളരെ കാലമായി പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിർമ്മാണത്തിൽ കരാറുകാരന്റെ ഇഴഞ്ഞ് പോക്ക് ദീർഘകാലമായി തുടരുകയാണ്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇