താനൂർ തെയ്യാല താനൂർ മേൽപാലവും റെയിൽവെസ്റ്റേഷൻ കെട്ടിടവും കാലതാമസമില്ലാതെ പണി പൂർത്തീകരിക്കണം

താനൂർ തെയ്യാല മേല്പാലത്തിന്റെ പണി അടിയന്തിരമായി പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നുംനാലു വർഷത്തോളമായി താനൂർ എം. എൽ.എ വി.അബ്ദുറഹിമാൻ കോടികൾ ഫണ്ട് അനുവദിച്ചിട്ടും പഴയ കെട്ടിടം പോലും പൂർണ്ണമായും പൊളിച്ചുമാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇതു കരാറുകാരന്റെ അനാസ്ഥയാണ്. കെട്ടിടം പണി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നേരിടേണ്ടിവരുമെന്നും താനൂർ റെയിൽവെ ഡവലപ്പ്മെന്റ് യോഗം മുന്നറിയിപ്പു നൽകി.താനൂരിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവെയുടെ പദ്ധതിയിൽ ഇന്നും നിലനിൽക്കുന്ന താനൂർ ഗുരുവായൂർ പാതക്ക് സംസ്ഥാന സർക്കാർ അടിയന്തിരമായി ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതിന് മുഖ്യമന്ത്രി മുൻകയ്യ് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ദേവധാർ മേല്പാലത്തിന്റെ ടോൾ പിരിവ് നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തീവണ്ടികളുടെ സ്റ്റോപ്പ് അടക്കം വിവിധ ആവശ്യങ്ങൾക്കായി താനൂർ റെയിൽവെ ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അടുത്ത മാസം ഡൽഹിയിൽ പോയി റെയിൽവെ മന്ത്രിയെ കാണാനും യോഗം തീരുമാനിച്ചു.താനൂർ റെയിൽവെ ഡവലപ്പ്മെന്റ് കമ്മറ്റി ഭാരവാഹികളും മെമ്പർമാരും ആയിരിക്കെ മരണമടഞ്ഞ ഒ.പി. ഇബ്രാഹിം മീനടത്തൂർ എം.ജയചന്ദ്രൻ ഡോ.സി.എം.കുട്ടി എം.ഭരതൻ യു.കെ.ഭാസ്കരൻ കെ.എം.കമ്മുക്കുട്ടി പി.ഭാസ്കരൻ പി.നാരായണികുറുക്കനാരി രാഘവൻകെ.നാരായണൻപി.പി.കുമാരൻബാവ പനമ്പാലത്തിങ്ങൽകബീർ പനമ്പാലത്തിങ്ങൽസി.പി സെയ്തു എന്നിവരെ കമ്മറ്റി അനുസ്മരിച്ചു.യോഗത്തിൽ കെ.ജനചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഒ.കെ.ബേബിശങ്കർ വി.കെ.സുഭാഷ്ചന്ദ്രൻമുജീബ് താനാളൂർപി. ഷൺമുഖൻഒ. സുരേഷ് ബാബു കെ.കുമാരൻ ലാമിഹ്‌റഹ്മാൻ കെ.കെ.മൊയ്തീൻ കുട്ടി എ.കെ.സിറാജ് എം.കുഞ്ഞുട്ടിഎം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.പ്രേമനാഥൻ സ്വാഗതവുംയു.എൻ.സിദ്ധീഖ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇