താനൂർ : താനൂർ ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തൽ നടത്തി

താനൂർ : താനൂർ ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തൽ നടത്തി , ആചാര്യൻ സി.കെ. സുചിത്ത്കുമാർ , വി.പി.ഭാസ്ക്കരൻ ആ വേൻ വി.പി.രാജീവൻ ആ വേൻ എന്നിവർ കുഞ്ഞുങ്ങൾക്ക് നാവിൻ തുമ്പിൽ ഹരിശ്രീ കുറിച്ചു. രക്ഷിതാക്കളും കുട്ടികളും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു , കൂടാതെ വാഹനപൂജകളും, വിശേഷാൽ പൂജയും നടന്നു, ക്ഷേത്രാങ്കണത്തിലെ സ്റ്റേജിൽ കുട്ടികളുടെ സംഗീത കച്ചേരിയും നടന്നു. ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് കെ.വേണുഗോപാലൻ, സെക്രട്ടറി ആട്ടിരിക്കൽഉണ്ണി മറ്റ് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇