താനൂർ പരപ്പനങ്ങാടി ബസ്റ്റോപ്പിന് സമീപം നിർത്തിയിട്ട് കാറിൻറെ പിൻഭാഗത്ത് ബസ് ഇടിച്ചു

താനൂർ പരപ്പനങ്ങാടി ബസ്റ്റോപ്പിന് സമീപം നിർത്തിയിട്ട് കാറിൻറെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. നിർത്തിയിട്ട കാറിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഇത് കാരണം വലിയൊരു അപകടമാണ് ഒഴിവായത്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹിൽപാലസ് ബസ്സാ ആണ് നിർത്തിയിട്ട കാറിനു പിൻവശം ഇടിച്ചു കയറിയത്. സമീപമുള്ള കൈവരിയിൽ ഇടിച്ചു നിന്നു കാറിൻറെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിൽ ആയിരുന്നു. താനൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ വരുന്നത് കണ്ടു ബസ് വെട്ടിച്ചത് കാരണം ആ കാന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ്സിൽ നിന്ന് ഡീസൽ ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരുത്തി. ഉടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഡീസൽ റോഡിൽനിന്ന് വെള്ളം പമ്പ് ചെയ്തു ഒഴിവാക്കി. താനൂരിൽ അടിക്കടി ഉണ്ടാവുന്ന അപകടം ജനങ്ങളിൽ ഭീതി വരുത്തുന്നുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇