*ഭിന്നശേഷിക്കാരായ ട്രെയിൻ യാത്രക്കാർക്ക് സൗകര്യമൊരുക്കി താനൂർ സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്ക്

*താനൂർ : താനൂർ റെയിൽവെ സ്റ്റേഷനിലേക്ക് ഭിന്നശേഷിക്കാരായ നടക്കാൻ പ്രയാസമുള്ള യാത്രക്കാർക്ക് സഹായകമായി വീൽ ചെയർ സൗകര്യം ഏർപ്പെടുത്തി.താനൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ താനൂർ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് മുൻ ചെയർമാൻ ഉബൈദുള്ള താനാളൂർ സ്റ്റേഷൻ മാസ്റ്റർ മഹ്സൂഫിന് വീൽ ചെയർ കൈമാറി. മുജീബ് താനൂർ, എ.പി അബ്ദുസമദ്, സാന്ത്വനം വളണ്ടിയർമാരായ ജാഫർ കാരാട്, എം.പി ബഷീർ, സി പി സനീർ , ബിപി സഹീർ, ടി കെ.എൻ നാസർ, പി പി ബഷീർ ദേവധാർ , എസ് ഐ പി വളണ്ടിയർ ഫസീം,പി.കെ അബ്ദുള്ള താനൂർ, തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇