കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു.
താനൂർ: ബി.ജെ.പി.യെ പുറത്താക്കൂ .രാജ്യത്തെ രക്ഷിക്കൂ,എന്ന രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ. ഒഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ എക്സീക്യൂട്ടീവ് അംഗം അഡ്വ.പി.പി. ബാലകൃഷ്ണൻ കോറാട് നിന്ന് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സീക്യൂട്ടീവ് അംഗം കെ.പുരം.സദാനന്ദൻ ഒഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.ഉണ്ണികൃഷ്ണന് പതാക കൈമാറി. ഒഴൂരിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം വി. ബിജു അധ്യക്ഷത വഹിച്ചു. പി.പി. ബാലകൃഷ്ണൻ, കെ. പുരം .സദാനന്ദൻ , എ.പി. സുബ്രമണ്യൻ, പി.വിജയൻ, എ.ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. പി.വി.ഉണ്ണികൃഷ്ണൻ ,സലീന അഷ്റഫ്, പി.പി.ചന്ദ്രൻ ,എം.കെ.മുഹമ്മദ് ഫാറൂഖ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇