താനൂർ ഒട്ടുംപുറത്ത് പുതുതായി നിർമ്മിച്ച അംഗൻവാടി നാടിന് സമർപ്പിച്ചു

താനൂർ : താനൂർ മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ ഒട്ടുംപുറത്ത് പുതുതായി നിർമ്മിച്ച കെട്ടുങ്ങൽ നായാടി സ്മാരക അംഗനവാടി നാടിന് സമർപ്പിച്ചു. മുനിസിപ്പാലിറ്റിയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗനവാടി കെട്ടിടം നിർമ്മിച്ചത്. മുനിസിപ്പൽ ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ.പി. നിസാമുദ്ദീൻ അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ സി. കെ. സുബൈദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. പി. ഫാത്തിമ്മ, ജസ്ന ബാനു, കെ. ജയപ്രകാശ്, കൗൺസിൽമാരായ വി. പി. ബഷീർ, റഷീദ് മോര്യ , സി. ഡി. പി. ഒ. ബീന, സൂപ്പർ വൈസർ ബേബി ഷിഫ, എം. രാജൻ, സൈയതലവി, അനിൽകുമാർ, സോമൻ, പ്രേമ ടീച്ചർ, അഫ്സൽ, സരിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : താനൂർ മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ ഒട്ടുംപുറത്ത് പുതുതായി നിർമ്മിച്ച കെട്ടുങ്ങൽ നായാടി സ്മാരക അംഗനവാടി ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.