ഒട്ടുംപുറം തൂവൽ തീരം വീണ്ടും ടൂറിസ്റ്റ് ഉല്ലാസ തീരമായി മാറുന്നു.
താനൂർ.ഒട്ടും പുറം തൂവൽ തീരം ടൂറിസ്റ്റ് കേന്ദ്രം വീണ്ടും ഉല്ലാസ തീരമായി മാറാൻ പോവുകയാണ് മഴക്കാലം ആരംഭിച്ചതിനാൽ ജൂൺ മാസം മുതൽ നിർത്തിവെച്ചിരുന്ന ‘ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് താനൂർ ഒട്ടും പുറം ബീച്ചിൽ വീണ്ടും തുടങ്ങുവാനുള്ള ഒരുക്കങ്ങൾ പൂർത്തി ആയി. Kerala advanture promotion ടൂറിസം സൊസൈറ്റിയുടെ പരിശോധന പൂർത്തിയായാൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.രണ്ടു ദിവസത്തിനകം പരിശോധന പൂർത്തിയാകും എന്നാണ് പറയുന്നത്ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയിരുന്നത് ഇവിടെ ആയിരുന്നു.എന്നാൽ ബോട്ടപകടത്തെ തുടർന്ന് വിനോദ സഞ്ചാരികളുടെ വരവിൽ അല്പം കുറവു വന്നിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വിനോദ സഞ്ചാരികൾ വീണ്ടും വന്നു തുടങ്ങി ഒട്ടുംപുറം തൂവൽ തീരത്തെത്തുന്നവർ താനൂർ ഫിഷിംങ്ങ് ഹാർബർ സന്ദർശിക്കുന്നുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇