താനൂരിൽ മെയ്ദിന റാലി സംഘടിപ്പിച്ചു

താനൂർ ലോക തൊഴിലാളി ദിനത്തിൻറെ ഭാഗമായി മേയ് ഒന്നിന് താനൂരിൽ സി ഐ ടി യു  വിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ മെയ്ദിന റാലിയും പൊതുയോഗവും നടത്തി. ശോഭ പറമ്പ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കെ എസ് ടി എ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ ചുള്ളിയത്ത് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് യു സൈനുദ്ദീൻ, കെ എസ്ട ടി എ ജില്ലാ സെക്രട്ടറി സരിത ടീച്ചർ, ഷണ്മുഖൻ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും പി പി സൈതലവി നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇