താനൂർ നഗരസഭപി.എം.എ.വൈ. (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടത്തി
പദ്ധതി നിർവ്വഹണത്തിനായി 20.12 കോടി രൂപ ചെലവഴിക്കും
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
രണ്ടു ഡി.പി.ആറുകളിലായി 13.44 കോടി ഹഡ്കോയിൽ നിന്നും വായ്പയെടുക്കും
താനൂർ : താനൂർ നഗരസഭയുടെ പി.എം.എ.വൈ. (നഗരം) ലൈഫ് ഭവന പദ്ധതിയിലെ ആറാം ഡി.പി.ആറിൽ ഉൾപ്പെട്ട ഭവന രഹിത ഗുണഭോക്താക്കളുടെ സംഗമം താനൂർ ഒലീവ് ഓഡിറ്റോറിയത്തിൽ നടന്നു. 503 ഗുണഭോക്താക്കളാണ് ആറാം ഡി.പി.ആറിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വീട് നിർമ്മിക്കുന്നത്തിന് 20 കോടി 12 ലക്ഷം രൂപയാണ് ചെലവഴിക്കുക. 10 കോടി 6 ലക്ഷം രൂപ നഗരസഭാ വിഹിതമായി പദ്ധതിക്ക് വിനിയോഗിക്കും. ആറാം ഡി.പി.ആറിലെ ഭവന പദ്ധതിക്കായി താനൂർ നഗരസഭ 9 കോടി 58 ലക്ഷം രൂപ ഹഡ്കോയിൽ നിന്നും വായ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നിർവ്വഹണത്തിന് കേന്ദ്ര വിഹിതമായി 7 കോടി 54 ലക്ഷം രൂപ ലഭിക്കും. സംസ്ഥാന സർക്കാർ രണ്ടു കോടി 51 ലക്ഷം രൂപയാണ് അനുവദിക്കുക. ആറാം ഡി.പി.ആറിലെ വായ്പാ തുകയിലേക്ക് മാത്രം പ്രതിവർഷം 63.86 ലക്ഷം രൂപ നഗരസഭ തിരിച്ചടക്കണം. പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഈ തുക തിരിച്ചടക്കുക.നേരത്തെ അഞ്ചാം ഡി.പി.ആറിൽ മത്സ്യത്തൊഴിലാളി, പട്ടികജാതി വിഭാഗങ്ങൾക്ക് മാത്രമായി 217 വീടുകൾക്ക് അനുമതി ലഭിച്ചിരുന്നു. 193 മത്സ്യത്തൊഴിലാളികൾക്കും, 24 പട്ടികജാതി കുടുംബങ്ങൾക്കുമാണ് വീട് നൽകുന്നതിന് അനുമതി ലഭിച്ചത്. 75 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ സി.ആർ.സെഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇതിനോടകം നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ബാക്കി ഗുണഭോക്താക്കൾ സി.ആർ.സെഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നഗരസഭയുമായി കരാറിൽ ഒപ്പിടും. അഞ്ചാം ഡി.പി.ആർ നടപ്പിലാക്കാൻ നഗരസഭ ഹഡ്കോയിൽ നിന്നും 3.86 കോടി രൂപ വായ്പ ആവശ്യപ്പെട്ടിട്ടിണ്ട്. അഞ്ചാം ഡി.പി.ആറിന് വേണ്ടി മാത്രം 8.68 കോടി രൂപയാണ് ചെലവഴിക്കുക.ഒന്നു മുതൽ ആറ് വരെയുള്ള ഡി.പി.ആറുകളിലായി 2375 ഭവന രഹിത ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ഡി.പി.ആറുകളിലായി 1728 ഗുണഭോക്താക്കൾ നഗരസഭയുമായി ഭവന നിർമ്മാണത്തിന് കരാറിൽ ഒപ്പ് വെച്ചു. 1464 വീടുകൾ പൂർണ്ണമായും നിർമ്മാണം പൂർത്തിയാക്കി. 1357 ഗുണഭോക്താകൾക്കും ഇതിനോടകം മുഴുവൻ തുകയും നൽകിക്കഴിഞ്ഞു. അഞ്ചും, ആറും ഡി. പി. ആറിൽ ഉൾപ്പെട്ടവരുടെ നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്.ആറ് ഡി.പി.ആറുകളിലായി 95 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. ഇതിൽ 47.50 കോടിയും നഗരസഭയുടേതാണ്. 35.62 കോടി കേന്ദ്ര വിഹിതവും 11.87 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. വായ്പയെടുത്ത ഇനത്തിൽ പ്രതിവർഷം താനൂർ നഗരസഭ 2.07 കോടി രൂപ ഹഡ്കോയിലേക്ക് തിരിച്ചടക്കണം. ഒരു ഗുണഭോക്താവിന് നഗരസഭ രണ്ട് ലക്ഷം, കേന്ദ്ര വിഹിതം ഒന്നര ലക്ഷം, സംസ്ഥാന സർക്കാർ വിഹിതമായി അമ്പതിനായിരം ഉൾപ്പെടെ നാല് ലക്ഷമാണ് നൽകുക. ഒലീവ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം താനൂർ നഗരസഭാ ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി.കെ. സുബൈദ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി. കെ. എം. ബഷീർ, കെ. പി. അലി അക്ബർ, കെ. ഫാത്തിമ, ജസ്ന ബാനു, കെ. ജയപ്രകാശ്, സെക്രട്ടറി അനുപമ, പ്രൊജക്ട് ഓഫീസർ പ്രേമരാജൻ വി, ഉദ്യോഗസ്ഥരായ ജോയിസ് കെ. വി, പുഷ്പവല്ലി ടി. പി. എന്നിവർ പ്രസംഗിച്ചു. ഗുണ്ഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാൻ അപ്പീൽ നൽകിയവർക്കും, ഭൂമി ആർജ്ജിച്ചവർക്കും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾക്കനുസരിച്ച് പുതിയ ഡി.പി.ആറിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്ന് ചെയർമാൻ പി.പി. ഷംസുദ്ധീൻ അറിയിച്ചു.
