താനൂർ മുൻസിപ്പൽ കായിക മേള സമാപിച്ചു

*.താനൂർ: മുൻസിപ്പൽ തല കായികമേള ചീരാൻ കടപ്പുറം ജി.എം.യു.പി. സ്കൂളിൽ സമാപിച്ചു. മുൻസിപ്പൽ ചെയർമാൻ പി.പി ശംസുദ്ധീൻ ഉൽഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജയപ്രകാശ് അധ്യക്ഷത വഹിച്ചു വൈസ് ചെയർ പേഴ്സൺ സി.കെ. സുബൈദ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് കൗൺസിലർ നജ്മത്, പി. ടി.എ പ്രസിഡന്റ് പി കെ. അഷ്‌റഫ്‌ സംസാരിച്ചു.മേളയിൽ എ.എം.എൽ.പി സ്കൂൾ ചീരാൻ കടപ്പുറം, ജി.എൽ. പി സ്കൂൾ എടക്കടപ്പുറം, എച്ച്.എസ്‌.എം.എച്ച്. എസ്. എസ്‌. താനൂർ യഥാക്രമം ചാമ്പ്യൻമാരായി. വിജയികൾക്ക് മുൻസിപ്പൽ നിർവഹണ ഉദ്യോഗസ്ഥൻ കെ. നാരായണൻ, സ്കൂൾ എസ്‌.എംസി. ചെയർമാൻ യഹ്‌യ ട്രോഫികൾ വിതരണംചെയ്തു സുജിത്കുമാർ, ഹാരിസ്, വിനീത രഞ്ജീഷ് നേത്രത്വം നൽകി .ജനറൽ കൺവീനർ സുലൈമാൻ. യു സ്വാഗതവും മോഹൻ. കെ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇