താനുർ മാരത്തോണിന് ഒരുക്കങ്ങളായി

താനുർ : മെയ് 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ 4 സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനം നടത്തുന്നതിന്റെ ഭാഗമായി മെയ്15ന് താനുരിൽ വെച്ച് നടത്തുന്ന മാരത്തോൺ മത്സരത്തിന് ഒരുക്കങ്ങളായി.മലപ്പുറം ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ സഹകരണത്തോടെക്ലബ്ബ് കോർഡിനേഷൻകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.15ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് മുച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം പരിസരത്തിൽ നിന്നും തുടങ്ങി വട്ടത്താണി താനാളൂർ, ഒഴൂർ, കുറിവട്ടിശ്ശേരി വഴി മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയായ താനുർ കാട്ടിലങ്ങാടി ഗവ.ഹയർ സെകൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ അവസാനിക്കും.വനിതകൾക്കും , പുരുഷന്മാർക്കുംട്രാൻസ്ജെൻറഴ്സിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാവും. പ്രായപരിധിയില്ല.രജിസ്ടേഷൻ ഫീസില്ല. ഒരോ വിഭാഗത്തിലുംവിജയികളാകുന്ന ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് അവാർഡ് നൽകും. കുടുതൽ കായിക താരങ്ങളെപങ്കെടുപ്പിക്കുന്ന ക്ലബ്ബുകൾക്ക് ട്രോഫി സമ്മാനിക്കും.മത്സാരാർത്ഥികൾ മെയ് 13 ന് മുമ്പ് 9645100000 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

[wpcode id=”35734″]





Comments are closed.