താനൂർ മേൽപ്പാലം: നിർമ്മാണ സാമഗ്രികൾ രാത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

താനൂർ : നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന താനൂർ-തെയ്യാല മേൽപാലത്തിന്റെ നിർമ്മാണ സാമഗ്രികൾ രാത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാത്രിയാണ് മേൽപ്പാല നിർമ്മാണത്തിനുള്ള കമ്പി കൊണ്ടു പോകാൻ ശ്രമമുണ്ടായത്ത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാമഗ്രികൾ കൊണ്ടുപോകാൻ തയ്യാറാക്കിയ വാഹനം തുടയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കമ്പി കയറ്റിയ വാഹനം നിർമ്മാണ സൈറ്റിൽ തന്നെ നിറുത്തിയിട്ടു. സംഭവമറിഞ്ഞു പ്രതിഷേധവുമായി മുസ്‌ലിം ലീഗ് നേതാക്കളും, വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് നേതാക്കളും സംഭവ സ്ഥലത്തെത്തി. മേൽപ്പാല നിർമ്മാണ സൈറ്റിലെ പ്രൊജക്ട് ഓഫീസിൽ എത്തിയ നേതാക്കൾ നിർമ്മാണ കമ്പനി അധികൃതരെ പ്രതിഷേധം അറിയിച്ചു. എസ്. പി. എൽ. ഇൻഫ്രാസ്‌ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മേൽപ്പാല നിർമാണത്തിന്റെ കരാർ എടുത്തിരിക്കുന്നത്. താനൂരിലെ മേൽപ്പാല നിമ്മാണത്തിന് വേണ്ടി ഇറക്കിയ കമ്പികളാണ് ഷൊർണൂരിന് അടുത്തുള്ള വാടാനംകുറുശ്ശി മേൽപ്പാല നിമാണത്തിന് വേണ്ടി മാറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം. . ഈ മേൽപ്പാലത്തിന്റെയും നിർമ്മാണ കരാർ ഇതേ കമ്പനി തന്നെയാണ് എടുത്തിരിക്കുന്നത്. 32 എം.എമ്മിന്റെ 30 ടൺ കമ്പിയാണ് കൊണ്ടുപോകാൻ ശ്രമിച്ചത്. മേൽപ്പാല നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ ജനരോഷം നിലനിൽക്കുന്ന സമയത്താണ് നിർമ്മാണ സാമഗ്രികൾ നീക്കാനുള്ള ശ്രമമുണ്ടായത്. വ്യാപരികളും മുസ്‌ലിം ലീഗും ജനകീയ സമിതിയും മേൽപ്പാല നിർമ്മാണ മെല്ലെപോക്കിന് എതിരെ മാസങ്ങളായി സമരത്തിലാണ്. നാട്ടുകാരുടെയും വ്യാപരികളുടെയും മുസ്‌ലിം ലീഗ് നേതാക്കളുടെയും സമയോചിത ഇടപെടലിനെ തുടർന്നാണ് സാമഗ്രികൾ കൊണ്ടുപോകുന്നത് കമ്പനി അധികൃതർക്ക് ഉപേക്ഷിക്കേണ്ടി വന്നത്.മുസ്ലിം ലീഗ് പ്രതിഷേധത്തിന്മുൻസിപ്പൽ ജന.സെക്രട്ടറി കെ.സലാം നേതാക്കളായ എ.പി.മുഹമ്മദ് ശരീഫ്, ആബിദ് വടക്കയിൽ, സമീർ ചിന്നൻ, റഷീദ് വടക്കയിൽ, നിസാം താനൂർ, ഫാറൂക്ക് നടക്കാവ്, റജീഷ്, സാദിക്ക്, സൈതലവി, ജംഷിക്ക്, റഷീദ് എന്നിവർ നേതൃത്വം നൽകി.വ്യാപാരികളുടെ പ്രതിഷേധത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് പ്രസിഡണ്ട് മുസ്തഫകമാൽ, സെക്രട്ടറി എം.സി.റഹീം ഭാരവാഹികളായ ബാബു കള്ളിയത്ത്, സഹീർ കാരാട് എന്നിവരും നേതൃത്യം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വാർത്ത ബാപ്പു വട ക്കായിൽ

+91 93491 88855