താനൂർ ഫിഷറീസ് സ്കൂൾ ഇനി സ്പോർട്സ് സ്കൂൾ* .




*താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്ട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി.തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളിൽ പ്രാവിണ്യം നേടിയ ടീമുകളെ വാർത്തെടുക്കാനും കഴിയും. വിവിധ അത്‌ലറ്റിക് സ് ഇനങ്ങളിലും ആയോധന കലകളിലും പരിശീലനം നൽകും. ഇതിനായി പുരുഷ വനിതാ കോച്ചുമാരെ നിയമിക്കും. പെൺകുട്ടികൾക്ക് ജൂഡോ വുഷു എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. ഇതിനായി കോച്ചുമാരെ നിയമിക്കും.ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂളാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തും. കൂടാതെ ബാസ്കറ്റ് ബോൾ വോളി ബോൾ ബാറ്റ്മിന്റൻ കോർട്ടുകളും നിർമ്മിക്കും.സ്കൂളിന്റെ ഭരണ നിയന്ത്രണം നിലവിലുള്ളത് പോലെ മത്സ്യബന്ധന വകുപ്പിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തിയിട്ടുള്ളത്.ഉത്തരവ് ഉടൻ നടപ്പിലാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാനും നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കേയിൽ
+91 93491 88855