താനൂർ കസ്റ്റഡി മരണം:മുസ്ലിം യൂത്ത് ലീഗ് താനൂർ പോലീസ് സ്റ്റേഷൻ മാർച്ച് വെള്ളിയാഴ്ച

താനൂർ:എസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കുക,താനൂർ കസ്റ്റഡി മരണം ജുഡീഷ്യൽ അന്വേഷണം നടത്തുക,കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടുക,പോലീസ് -ലഹരി മാഫിയ അവിശുദ്ധ കൂട്ട് കെട്ട് അന്വേഷിക്കുക,താനൂർ ബോട്ട് ദുരന്തത്തിലെ പോലീസ് അന്വേഷണ അട്ടിമറി അന്വേഷിക്കുക,തന്റെ മണ്ഡലത്തിൽ നടന്ന കസ്റ്റഡി മരണത്തെക്കുറിച്ച് മന്ത്രി മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 11/8/2023 വെള്ളിയാഴ്ച 3മണിക്ക്താനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൽഘാടനം ചെയ്യും.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.അഡ്വ:പി.പി ഹാരിഫ്,കെ. എൻ മുത്തുക്കോയ തങ്ങൾ,എംപി.അഷ്റഫ്, വി.കെ.എം ഷാഫി, ശരീഫ് വടക്കയിൽ എന്നിവർ സംബന്ധിക്കും.പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ എസ്പിയുടെ ഡാൻസഫ് സ്ക്വാഡ് മരിക്കുന്നതിന് കുറച്ച് മുൻപാണ് താനൂർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. അത്രയും സമയം പ്രതികൾ എവിടെ ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കണം.പ്രതി മരിച്ചതിന് ശേഷം എഫ്‌ഐആർ ഇട്ട പൊലീസാണ് താനൂരിലെത്. സ്റ്റേഷനിൽ വെച്ച് തന്നെ പ്രതി മരിച്ചിട്ടും എന്തു കൊണ്ടാണ് പോലീസ് പ്രതിയെ ഗവണ്മെന്റ ഹോസ്പിറ്റലിൽ ഹാജരാക്കുന്നതിന് പകരം സ്വകാര്യ ഹോസ്പിറ്റലിൽ കൊണ്ടു വന്നതും, കുടുംബങ്ങളെ വളരെ വൈകി അറിയിച്ചതും ,മണിക്കൂറുകൾ ആയിട്ടും മൃതദേഹം ഫ്രീസറിൽ പോലും വെക്കാതെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത് . താനൂർ പോലീസ് ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ഇടി മുറി പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്.കസ്റ്റഡിയിൽ എടുത്ത സ്ഥലം പോലും തിരുത്തി കേസ് അട്ടിമറിക്കാനാണ് എസ്പിയുടെ നേതൃത്വത്തിൽ പോലീസ് ശ്രമിച്ചത്.എസ്പി ജില്ലയെ കലാപ ഭൂമി ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന്റെ ക്രൂര മർദ്ദനത്തിൽ 21മുറിവുകൾ ഉണ്ടെന്നും ആ ക്ഷതം മൂലമാണ് മരണമെന്നും റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു.ഏതൊരു പ്രതിയെയും നിയമത്തിന് മുന്നിൽ ഹാജരാക്കേണ്ടതിന് പകരം നിയമം പോലീസ് തന്നെ കയ്യിൽ എടുക്കുന്നത് ദൗർഭാഗ്യകരമാണ്.പോലീസ് ഇതര ഏജൻസി ഇതേകുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് താനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു.താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഹരി മാഫിയയെ പിടിക്കാൻ പോലീസ് തയ്യാറാവുന്നില്ല.പോലീസിൽ നിന്ന് തന്നെ ലഹരി സംഘങ്ങൾക്ക് വിവരം ലഭിക്കുന്നു.പോലീസും ലഹരി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ച് അന്വേഷണം വേണം.തന്റെ മണ്ഡലത്തിൽ നടന്ന കസ്റ്റഡി മരണത്തെ കുറിച്ച് സ്ഥലം എംഎൽഎ യായമന്ത്രി പ്രതികരിക്കാൻ തയ്യാറാവണം.പോലീസ് ക്വാട്ടേഴ്‌സിലെ ഇടി മുറിയിൽ നിന്ന് രക്തക്കറ കണ്ടെടുത്ത സംഭവം അതീവ ഗുരുതരമാണ്.താനൂർ ബോട്ട് ദുരന്തത്തിലെ അന്വേഷണത്തിൽ ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്.ബോട്ടിന് ലൈസൻസ് ഉണ്ടായിട്ടും അത് മറച്ചു വെക്കാൻ പോലീസ് ശ്രമിച്ചത് ഉന്നതരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.വാർത്ത സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് താനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ നൗഷാദ് പറപ്പൂത്തടം, ഉബൈസ് കുണ്ടുങ്ങൽ,ടി.നിയാസ്, എപി.സൈതലവി,സൈതലവി തൊട്ടിയിൽ,സമീർ ചിന്നൻ,പി.അയൂബ് എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇