താനൂർ: വർഷങ്ങൾ കാത്തിരുന്നിട്ടും നടവഴി റോഡ് ആകുന്നില്ല. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതം പേറി കഴിയുകയാണ് കുന്നുംപുറം – മോര്യ ആരോഗ്യ കേന്ദ്രം കുറുവ പാടം പ്രദേശവാസികൾ

താനൂർ: വർഷങ്ങൾ കാത്തിരുന്നിട്ടും നടവഴി റോഡ് ആകുന്നില്ല. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതം പേറി കഴിയുകയാണ് കുന്നുംപുറം – മോര്യ ആരോഗ്യ കേന്ദ്രം കുറുവ പാടം പ്രദേശവാസികൾ .താനൂർ നഗരസഭയിലെ 6, 7 ഡിവിഷനുകളുടെ അതിർത്തിയിലെ ഈ നടവഴിക്ക് ആറടിവീതി നിലവിൽ ഉണ്ട്.വഴിയിൽ വലിയ കല്ലുംകളും, പാറകളും നിറഞ്ഞ് കിടക്കുന്നു. മഴക്കാലത്ത് വെള്ളം കുത്തി ഒഴുകുന്നു. ഇതിലൂടെ നടന്നു പോകുവാൻ പ്രയാസമാണ്. പ്രായമായവർക്ക് മറൊരാളുടെ സഹായമില്ലാതെ ഈ ഇടവഴിയിലൂടെ നടന്നു പോകാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. രോഗികളെയും , വൃദ്ധരെയും കസേരയിൽ ഇരുത്തിയും, ചുമന്നും ആണ് റോഡിലേക്ക് എത്തിക്കുന്നത്. ദിനംപ്രതി വിദ്യാർഥികളും,ആരോഗ്യ കേന്ദ്രത്തിലേക്കും വരുന്നവരും നിരവധി പേർ വളരെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ നടക്കുന്നത്. നടവഴി വീതി കൂട്ടി തടസ്സങ്ങൾ ഒഴിവാക്കി ഗതാഗത യോഗ്യമാക്കാൻ നഗരസഭയും , പ്രദേശത്തെ ജനപ്രതിനിധികളും അടിയിന്തരമായി ഇടപ്പെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ജനകീയ ആവശ്യം .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇